കുവൈത്തിൽ ഇന്ന് മുതൽ ഒരാഴ്ചയോളം ഈർപ്പമുള്ള കാലാവസ്ഥ: കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ
'വൈകുന്നേരങ്ങളിൽ താപനില കുറയും'
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ന് വൈകുന്നേരം മുതൽ ഒരാഴ്ചയോളം ഈർപ്പമുള്ള കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ. കാറ്റിന്റെ ദിശ തെക്കുകിഴക്ക് നിന്ന് മാറുമെന്ന് പ്രതീക്ഷിക്കുന്നതായും റമദാൻ തന്റെ ഔദ്യോഗിക 'എക്‌സ്' അക്കൗണ്ടിൽ കുറിച്ചു.
വൈകുന്നേരങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥ കാരണം താപനില കുറവുണ്ടാകും. കാലാവസ്ഥാ വ്യതിയാനം സീസണൽ അലർജി, ആസ്ത്മ എന്നിവ വർധിക്കാൻ ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Next Story
Adjust Story Font
16