ഇന്ത്യയിലെ ഹിജാബ് വിവാദത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കുവൈത്തിലെ വനിതാ ആക്ടിവിസ്റ്റുകളും
ന്യൂനപക്ഷത്തിനെതിരേ സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന അവകാശലംഘനങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ ലോകത്തിന്റെ വിവിധകോണുകളില്‍നിന്നും പ്രതിഷേധമുയരുകയാണ്
ഇന്ത്യയിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അവകാശത്തിനായി പോരാടുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി കുവൈത്തിലെ വനിതാ ആക്ടിവിസ്റ്റുകളും രംഗത്ത്.
കുവൈത്ത് പാര്‍ലിമെന്റിന് മുന്നിലെ ഇറാദ ചത്വരത്തില്‍ പ്ലക്കാര്‍ഡുകളുമായി എത്തിയാണ് കുവൈത്തി വനിതകള്‍ കര്‍ണ്ണാടകയിലെ വിദ്യാലയ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്.
ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗത്തിനെതിരേ സര്‍ക്കാര്‍ പിന്തുണയോടെ നടക്കുന്ന അവകാശലംഘനങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ ലോകത്തിന്റെ വിവിധകോണുകളില്‍നിന്നും പ്രതിഷേധമുയരുകയാണ്. സ്ത്രീകള്‍ക്ക് അവരുടെ ഇഷ്ടാനുസരണം വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മുസ്‌ലിം സ്ത്രീകള്‍ക്ക് ഹിജാബ് അവരുടെ അവകാശമാണെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.
ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രത്യേക കാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ആക്ടിവിസ്റ്റുകളായ ഇബ്തിഹാല്‍ അല്‍ ഖത്തീബ്, ഹദീല്‍ ബുകാരിസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്.
Adjust Story Font
16