ഗുണനിലവാരമില്ലാത്ത എന്‍ജിന്‍ ഓയില്‍ ഉപയോഗിച്ച വര്‍ക്ക്‌ഷോപ്പുകള്‍ അടച്ചുപൂട്ടി
ഗുണനിലവാരമില്ലാത്ത എന്‍ജിന്‍ ഓയില്‍ ഉപയോഗിച്ചതിന് രണ്ടു കാര്‍ വര്‍ക്ക് ഷോപ്പുകള്‍ കുവൈത്ത് വാണിജ്യമന്ത്രാലയം അടച്ചു പൂട്ടി. വാഹനങ്ങളുടെ എന്‍ജിന് കേടുവരുത്തുന്ന തരത്തില്‍ ഗുണനിലവാരം കുറഞ്ഞ എന്‍ജിന്‍ ഓയില്‍ ഉപയോഗിക്കുന്നതായി ഉപഭോക്താക്കളില്‍നിന്ന് ലഭിച്ച പരാതിയുടെ അടിസഥാനത്തിലാണ് ഈ നടപടി.
വാണിജ്യമന്ത്രാലയത്തിലെ പരിശോധനാ സംഘം സ്ഥാപനങ്ങളില്‍ നേരിട്ടെത്തി ഓയില്‍ സാമ്പിളുകള്‍ ശേഖരിച്ചു. ലബോറട്ടറി പരിശോധനല്‍ ഗുണനിലവാരം ഇല്ലാത്തതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷോപ്പുകള്‍ അടച്ചു പൂട്ടിയത്.
Next Story
Adjust Story Font
16