വേള്‍ഡ് എക്‌സ്‌പോ 2030; സൗദി അറേബ്യയെ അഭിനന്ദിച്ച് കുവൈത്ത്
വേള്‍ഡ് എക്‌സ്‌പോ 2030 എക്‌സിബിഷൻ വേദിയായി തിരഞ്ഞെടുത്ത സൗദി അറേബ്യയെ അഭിനന്ദിച്ച് കുവൈത്ത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സല്‍മാന്‍റെ നേതൃത്വത്തിലുള്ള നേട്ടങ്ങളുടെ തുടർച്ചയായാണ് ഈ വിജയമെന്ന് കുവൈത്ത് പറഞ്ഞു.
ഈ നേട്ടം ഗൾഫ് മേഖലയുടെ നേട്ടമാണെന്നും മേഖലയിലെ തന്നെ വികസനത്തിന് ഇത് കാരണമാകുമെന്നും കുവൈത്ത് പറഞ്ഞു.
ഇറ്റലി, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളോട് പൊരുതിയാണ് സൗദി 2030 ലെ വേള്‍ഡ് എക്‌സ്‌പോയ്ക്ക് ആതിഥേയത്വം വഹിക്കാനുള്ള അവസരം നേടിയെടുത്തത്.19 വോട്ടുകൾ നേടിയാണ് സൗദി വിജയിച്ചത്. നേരത്തെ എക്സ്പോ 2020 യുഎഇയിലെ ദുബൈയില്‍ വിജയകരമായി നടന്നിരുന്നു.
Next Story
Adjust Story Font
16