Quantcast

വേൾഡ് പാരാ അത്ലറ്റിക്‌ ചാമ്പ്യൻഷിപ്പ്; 5000 മീറ്റർ വീൽചെയർ റേസിൽ കുവൈത്തിന് സ്വർണം

ദേശീയ ടീം താരം ഫൈസൽ അൽ-റാജിയാണ് സ്വർണം നേടിയത്

MediaOne Logo

Web Desk

  • Published:

    19 May 2024 2:08 PM GMT

World Para Athletic Championships; Gold for Kuwait in 5000m wheelchair race
X

കുവൈത്ത് സിറ്റി: വേൾഡ് പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 5000 മീറ്റർ വീൽചെയർ റേസിൽ കുവൈത്തിന് സ്വർണം. ദേശീയ ടീം താരം ഫൈസൽ അൽ-റാജിയാണ് സ്വർണം നേടിയത്. 10.50.55 മിനിറ്റിലാണ് അൽ-റാജി ഓട്ടം പൂർത്തിയാക്കിയത്. മികച്ച വിജയത്തോടെ പാരിസിൽ നടക്കുന്ന പാരാലിമ്പിക്സിന് അൽ-റാജി യോഗ്യത നേടി.

ടൂർണമെന്റിൽ നൽകിയ പിന്തുണക്ക് അദ്ദേഹം നന്ദി പറഞ്ഞു. അൽ-റാജിയുടെ വിജയം കുവൈത്ത് അമീറിനും ജനങ്ങൾക്കും സമർപ്പിക്കുന്നുവെന്ന് കുവൈത്ത് ഡിസേബിൾഡ് സ്പോർട്സ് ക്ലബ് ചെയർമാൻ ഷാഫി അൽ ഹജേരി പറഞ്ഞു.

TAGS :

Next Story