Quantcast

യൂത്ത് ഇന്ത്യ കുവൈത്ത് നീന്തൽ മത്സരം ആഗസ്റ്റ് 23ന് സംഘടിപ്പിക്കും

MediaOne Logo

Web Desk

  • Published:

    17 Aug 2024 11:17 AM GMT

യൂത്ത് ഇന്ത്യ കുവൈത്ത്  നീന്തൽ മത്സരം ആഗസ്റ്റ് 23ന് സംഘടിപ്പിക്കും
X

കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ സംഘടിപ്പിക്കുന്ന നീന്തൽ മത്സരം ആഗസ്റ്റ് 23ന് നടക്കും. വൈകീട്ട് നാലിന് റൗദ ജംഇയ്യത്തുൽ ഇസ്‌ലാഹിയിലാണ് മത്സരങ്ങളെന്ന് യൂത്ത് ഇന്ത്യ സ്‌പോർട്‌സ് കൺവീനർ അറിയിച്ചു. യൂത്ത്, വെറ്ററൻസ് കാറ്റഗറികളിലായി നടക്കുന്ന മത്സരത്തിൽ 25 മീ. ഫ്രീ സ്‌റ്റൈൽ, റിലേ, വാട്ടർ പോളോ എന്നീ മത്സര ഇനങ്ങൾ ഉണ്ടാകും.

മത്സരത്തിന്റെ സോണൽ ക്യാപ്റ്റന്മാരെ തെരഞ്ഞെടുത്തു. മത്സരത്തിന് രജിസ്റ്റർ ചെയ്യുന്നതിന് ക്യാപ്റ്റന്മാരെ ബന്ധപ്പെടാം. കുവൈത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹന സൗകര്യം ഉണ്ടാകും. സോണൽ ക്യാപ്റ്റന്മാർ : അബ്ബാസിയ - ജവാദ് (66697852),സാൽമിയ - ഷുഹൈബ് (55695027), ഫഹാഹീൽ-ജംഷീർ (60083766), ഫർവാനിയ- ഷംസീർ (60621036).

TAGS :

Next Story