Quantcast

ബില്ലിംഗ് ടാക്‌സ് അതോറിറ്റിയുമായി ബന്ധിപ്പിക്കല്‍; നാലാം ഘട്ടവും പ്രഖ്യാപിച്ച് ടാക്സ് അതോറിറ്റി

2023 ഒക്ടോബര്‍ ഒന്ന് മുതലാണ് നാലാം ഘട്ടത്തിന് തുടക്കമാകുക

MediaOne Logo

Web Desk

  • Updated:

    2023-03-24 18:56:01.0

Published:

24 March 2023 6:25 PM GMT

billing tax authority,  tax authority, saudi,
X

ദമ്മാം: സൗദിയില്‍ ഇലക്ട്രോണിക് ബില്ലുകള്‍ സകാത്ത് ആന്റ് ടാക്‌സ് അതോറിറ്റിയുമായി ബന്ധിപ്പിക്കുന്നതിന്റെ നാലാം ഘട്ടം ഒക്ടോബറില്‍ ആരംഭിക്കും. 2021,2022 വര്‍ഷത്തില്‍ ഇരുപത്തിയഞ്ച് ശതകോടിയിലധികം നികുതി വരുമാനം രേഖപ്പെടുത്തിയ സ്ഥാപനങ്ങള്‍ക്കാണ് ഈ ഘട്ടത്തില്‍ നിബന്ധന ബാധകമാകുക. നടപടിയുടെ മൂന്നാം ഘട്ടം ജൂലൈ ഒന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്.

രാജ്യത്ത് ഇലക്ട്രോണിക് ഇന്‍വോയ്‌സുകള്‍ ടാക്‌സ് അതോറിറ്റിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന നടപടികളുടെ നാലാം ഘട്ടവും സൗദി ടാക്സ് അതോറിറ്റി പ്രഖ്യാപിച്ചു. നടപടി പ്രാബല്യത്തില്‍ വരുന്നതിന് ആറ് മാസം മുമ്പ് തന്നെ സ്ഥാപനങ്ങളെ അറിയിക്കുമെന്ന അതോറിറ്റി ചട്ടങ്ങളുടെ ഭാഗമാണ് പ്രഖ്യാപനം. 2023 ഒക്ടോബര്‍ ഒന്ന് മുതലാണ് നാലാം ഘട്ടത്തിന് തുടക്കമാകുക. 2021 -22 വര്‍ഷത്തില്‍ 250 മില്യണിലധികം നികുതി രേഖപ്പെടുത്തിയ സ്ഥാപനങ്ങള്‍ക്കാണ് ഈ ഘട്ടത്തില്‍ നിബന്ധന ബാധകമാകുക. 500 മില്യണ്‍ വരെ വാര്‍ഷിക വരുമാനമുള്ള സ്ഥാപനങ്ങള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ നിബന്ധന പ്രാബല്യത്തിലാകാനിരിക്കെയാണ് അതോറിറ്റിയുടെ പുതിയ പ്രഖ്യാപനം. പട്ടികയിലുള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് പദ്ധതി നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുള്ള സാവകാശമാണ് ഇനിയുള്ള ആറുമാസക്കാലം. 2021 ഡിസംബര്‍ 4ന് തുടക്കം കുറിച്ച പദ്ധതിയുടെ നാല് ഘട്ടങ്ങള്‍ ഇതോടെ പൂര്‍ത്തിയാകും.

TAGS :

Next Story