Quantcast

ഹാപ്പിനസ്​ റിവാർഡുമായി ലുലു; തുടക്കം യു.എ.ഇയിൽ

അബൂദബി മുഷ്​രിഫ്​ മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എം. യൂസുഫലിയാണ്​പദ്ധതി പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-03-20 19:58:37.0

Published:

20 March 2023 7:56 PM GMT

Lulu , Happiness Reward, UAE,
X

അന്താരാഷ്ട്ര ഹാപ്പിനസ്​ ദിനത്തിൽ ഹാപ്പിനസ്​ റിവാർഡ്​ ​പദ്ധതി പ്രഖ്യാപിച്ച്​ ലുലു ഗ്രൂപ്പ്​. അബൂദബി മുഷ്​രിഫ്​ മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എം. യൂസുഫലിയാണ്​പദ്ധതി പ്രഖ്യാപിച്ചത്​.

ലുലു ഹൈപ്പർമാർക്കറ്റുകളിലെ കിയോസ്കുകൾ മുഖേനയോ ഓൺലൈനിലൂടെയോ പദ്ധതിയുടെ ഭാഗമാകാം. ഹാപ്പിനസ്​ ഉപഭോക്​താക്കൾക്ക്​ നിരവധി ഓഫറുകൾ ലഭിക്കുന്നതിന്​ പുറമെ പൊയിന്‍റുകൾ റെഡീം ചെയ്ത്​ വീണ്ടും ഉൽപന്നങ്ങൾ വാങ്ങാനും കഴിയും. നിലവിൽ യു.എ.ഇയിൽ ലോഞ്ച്​ ചെയ്ത പദ്ധതി വൈകാതെ 248 സ്​റ്റോറുകളിലേക്കും വ്യാപിപ്പിക്കും. ഒരുതവണ രജിസ്റ്റർ ചെയ്തവർക്ക്​ ലുലു ആപ്പിലൂടെയോ മൊബൈൽ നമ്പറിലൂടെയോ പദ്ധതി ഉപയോഗപ്പെടുത്താം.

ഉപഭോക്​താക്കൾക്ക്​ കൂടുതൽ സന്തോഷം പകരുക എന്ന ലക്ഷ്യത്തോടെയാണ്​ പദ്ധതി നടപ്പാക്കുന്നതെന്ന്​ എം.എ. യൂസുഫലി പറഞ്ഞു. ഉപഭോക്​താക്കളോട്​ നന്ദി പ്രകടിപ്പിക്കുന്നതിന്‍റെ ഭാഗം കൂടിയാണിത്​. റമദാൻ മുൻപിൽ നിൽക്കെ ഹാപ്പിനസ്​ ഡേയിൽ ഇത്തരമൊരു പദ്ധതി പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ഉപഭോക്​താക്കൾക്ക്​ ഉപകാരപ്രദമാകുന്ന പദ്ധതിയാണിതെന്ന്​ ലുലു ഗ്രൂപ്പ്​ മാർക്കറ്റിങ്​ ആൻഡ്​ കമ്യൂനിക്കേഷൻസ്​ ഡയറക്ടർ വി. നന്ദകുമാർ പറഞ്ഞു. ലുലു ഗ്രൂപ്പ്​ സി.ഇ.ഒ സെയ്​ഫി രൂപവാല, സി.ഒ.ഒ സലീം, റിടെയിൽ ഓപറേഷൻസ്​ ഡയറക്ടർ ഷാബു അബ്​ദുൽ മജീദ്​, സി.ഐ.ഒ മുഹമ്മദ്​ അനീഷ്​, സി.എഫ്​.ഒ ഇ.പി. നമ്പൂതിരി, ഓഡിറ്റ്​ ഡയറക്ടർ കെ.കെ. പ്രസാദ്​, റിടെയിൽ ഓഡിറ്റ്​ ഡയറക്ടർ സന്തോഷ്​ പിള്ളൈ തുടങ്ങിയവർ പ​ങ്കെടുത്തു.

TAGS :

Next Story