Quantcast

ഇസ്‍ലാമിക് രാജ്യങ്ങളുടെ സാംസ്കാരിക തലസ്ഥാനമായി ലുസൈല്‍

ആറ് നഗരങ്ങളെയാണ് 2030 വരെയുള്ള ഓരോ വര്‍ഷത്തേക്കും ഇസ്‍ലാമിക് ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനങ്ങളായി തെരഞ്ഞെടുത്തത്

MediaOne Logo

Web Desk

  • Published:

    26 Sep 2023 4:24 PM GMT

ഇസ്‍ലാമിക് രാജ്യങ്ങളുടെ സാംസ്കാരിക തലസ്ഥാനമായി ലുസൈല്‍
X

ദോഹ: ഇസ്‍ലാമിക രാജ്യങ്ങളുടെ 2030 ലേക്കുള്ള സാംസ്കാരിക തലസ്ഥാനമായി ലുസൈലിനെ തെരഞ്ഞെടുത്തു. ദോഹയില്‍ ചേര്‍ന്ന സാംസ്കാരിക മന്ത്രിമാരുടെ യോഗത്തിലാണ് തീരുമാനം. ആറ് നഗരങ്ങളെയാണ് 2030 വരെയുള്ള ഓരോ വര്‍ഷത്തേക്കും ഇസ്‍ലാമിക് ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനങ്ങളായി തെരഞ്ഞെടുത്തത്. അസര്‍ബൈജാനിലെ ഷുഷ, ഉസ്ബകിസ്താനിലെ സമര്‍ഖന്ധ്,പലസ്തിനിലെ ഹിബ്രുണ്‍, ഐവറികോസ്റ്റിലെ അബിജാന്‍, ഈജിപ്തിലെ സീവ എന്നിവയാണ് ലുസൈലിനൊപ്പം ഈ അംഗീകാരം സ്വന്തമാക്കിയ നഗരങ്ങള്‍.

2030 ലാണ് ലുസൈല്‍ പദവി അലങ്കരിക്കുക. ലോകകപ്പ് ഫുട്ബോളിനായി ഖത്തര്‍ ആസൂത്രിതതായി പടുത്തുയര്‍ത്തിയ മനോഹര നഗരമാണ് ലുസൈല്‍. ലോകകപ്പ് ഫുട്ബോള്‍ കിരീടം നേടിയ ശേഷം അര്‍ജന്റീനയുടെ വിജയാഘോഷമടക്കം സമീപകാലത്ത് ഖത്തറില്‍ നടന്ന ആഘോഷങ്ങള്‍ക്കെല്ലാം ലുസൈല്‍ വേദിയൊരുക്കിയിരുന്നു. 38 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള നഗരത്തിന് മനോഹാരിത പകര്‍ന്ന് സമീപത്ത് തന്നെ നാല് ചെറുദ്വീപുകളുമുണ്ട്. ഖത്തറിലെ പുതിയ വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന നഗരം കൂടിയാണ് ലുസൈല്‍.

TAGS :

Next Story