Quantcast

ഷാർജയിൽ വൻ ലഹരിവേട്ട; 216 കിലോ മയക്കുമരുന്ന് പിടിച്ചു

'ഓപറേഷൻ പ്രെഷ്യസ് ഹണ്ട്’ എന്ന പേരിലായിരുന്നു ഷാർജ പൊലീസിന്‍റെ ഓപ്പറേഷൻ.

MediaOne Logo

Web Desk

  • Published:

    23 Sep 2022 4:08 PM GMT

ഷാർജയിൽ വൻ ലഹരിവേട്ട; 216 കിലോ മയക്കുമരുന്ന് പിടിച്ചു
X

ഷാർജയിൽ വൻ മയക്കുമരുന്ന് വേട്ട. 216 കിലോ ലഹരിവസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു. കടൽമാർഗം യു.എ.ഇയിൽ എത്തിച്ച ലഹരിമരുന്ന് ശേഖരം കൈപ്പറ്റാൻ എത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

'ഓപറേഷൻ പ്രെഷ്യസ് ഹണ്ട്' എന്ന പേരിലായിരുന്നു ഷാർജ പൊലീസിന്‍റെ ഓപ്പറേഷൻ. കടൽമാർഗം വൻ ലഹരിമരുന്ന് ശേഖരം എത്തുന്നു എന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്‍റെ നീക്കം. അബൂദബി, ഉമ്മുൽഖുവൈൻ പൊലീസ് സേനകളും ഒപ്പം ചേർന്നു. തുറുഖത്ത് മയക്കുമരുന്ന് സ്വീകരിക്കാൻ നേരത്തേ യു.എ.ഇയിൽ എത്തിയ പ്രധാന പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ താമസ സ്ഥലത്ത് ലഹരി മരുന്ന് സൂക്ഷിക്കാൻ വലിയ സംവിധാനമൊരുക്കി കാത്തിരിക്കുമ്പോഴാണ് അറസ്റ്റ്.

ചരക്ക് യു.എ.ഇയിൽ എത്തിയ ഉടൻ പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ, ഇത് കൈപ്പറ്റാൻ ആൾ എത്തുന്നത് കാത്ത് പൊലീസ് വലവിരിച്ചിരുന്നു. ലഹരിശേഖരം കൈപ്പറ്റി വീട്ടിലെത്തിച്ചപ്പോഴാണ് പൊലീസ് സേന താമസസ്ഥലത്തേക്ക് ഇരച്ചുകയറി പ്രതിയെ പിടികൂടിയത്. തുറമുഖത്ത് എത്തിച്ച 170 കിലോ ഹഷീഷും 46 കിലോ ക്രിസ്റ്റൽ മെത്തും 500 കാപ്റ്റഗൺ ടാബ്ലറ്റും അധികൃതർ പിടിച്ചെടുത്തു. നാല് ക്രിമിനൽ സംഘങ്ങൾക്ക് വേണ്ടിയാണ് ലഹരി മരുന്ന് എത്തിച്ചതെന്ന് പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്.

TAGS :

Next Story