Quantcast

ഫലസ്തീന് നാലരക്കോടി ധനസഹായം പ്രഖ്യാപിച്ച് സൗദി മാക്‌ഡോണാള്‍ഡ്സ്

ഇസ്രായേല്‍ സൈനികര്‍ക്ക് സൗജന്യഭക്ഷണം ഓഫര്‍ ചെയ്തതിൽ വിശദീകരണവുമായി കമ്പനി രംഗത്ത്

MediaOne Logo

Web Desk

  • Updated:

    2023-10-16 19:27:29.0

Published:

16 Oct 2023 6:10 PM GMT

ഫലസ്തീന് നാലരക്കോടി ധനസഹായം പ്രഖ്യാപിച്ച് സൗദി മാക്‌ഡോണാള്‍ഡ്സ്
X

ദമ്മാം: ഫലസ്തീന് നാലരക്കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് സൗദിയിലെ മക്ഡൊണാൾഡ്സ് കമ്പനി. ഇസ്രായേൽ പിന്തുണയിൽ ബഹിഷ്കരണ കാമ്പയിൻ സജീവമായതോടെയാണ് സൗദിയിലെ മക്ഡൊണാൾഡ്സിന്റെ നീക്കം. സൗദിയിലെ മക്ഡൊണാൾഡ്സിന്റെ ഉടമസ്ഥർ സൗദികളാണെന്നും ഇസ്രായേലിന് പ്രഖ്യാപിച്ച പിന്തുണക്ക് ഇവിടുത്തെ കമ്പനിക്ക് ഉത്തരവാദിത്തമില്ലെന്നും പ്രസ്താവനയിൽ കമ്പനി അറിയിച്ചു. വിവിധ ഇസ്രായേലി ഉത്പന്നങ്ങൾക്കെതിരെ സൗദിയിൽ സോഷ്യൽ മീഡിയ കാമ്പയിൻ തുടരുകയാണ്.

ഇസ്രായേല്‍ സൈനികര്‍ക്ക് സൗജന്യഭക്ഷണം ഓഫര്‍ ചെയ്ത ഇസ്രായേല്‍ മാക്‌ഡോണാള്‍ഡിന്റെ നടപടിയില്‍ വിശദീകരണ കുറിപ്പ് പുറത്തിറക്കി. സൗദി മാക്‌ഡോണാള്‍ഡ് മാനേജ്‌മെന്റ്. തീരുമാനം ഇസ്രായേല്‍ ഫ്രാഞ്ചൈസിയുടെ സ്വതന്ത്ര തീരുമാനമാണ്. ഇതില്‍ മാക്‌ഡോണാള്‍ഡ് ഇന്റർനാഷണലിനോ മറ്റെതെങ്കിലും രാജ്യത്തെ ഫ്രാഞ്ചൈസികള്‍ക്കോ യാതൊരു ബന്ധവുമില്ല. സൗദി മക്‌ഡോണാള്‍ഡ്സ് സ്വതന്ത്ര സ്ഥാപനമാണെന്നും പൂര്‍ണമായും സൗദി ഉടമസ്ഥതയിലുള്ളതാണെന്നും കമ്പനി പുറത്തിറക്കിയ വിശദീകരണ കുറിപ്പിൽ പറയുന്നു.

നിലവിലെ സാഹചര്യത്തില്‍ ഫലസ്തീന്‍ ജനതയോട് ഐക്യപ്പെടുകയും അറബ് സ്വത്വവും ദേശസ്‌നേഹവും സൗദി സമൂഹത്തോടുള്ള ആദരവും കമ്പനി ഉയര്‍ത്തിപ്പിടിക്കും. സമ്പൂര്‍ണ്ണ സൗദി കമ്പനി എന്ന നിലയില്‍ സൗദി മക്‌ഡോണാള്‍ഡ്സ് ഗസ്സയിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകും. ഇതിനായി ഇരുപത് ലക്ഷം റിയാല്‍ ഏകദേശം നാലരകോടിയോളം രൂപ സംഭാവന നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. ഇസ്രായേല്‍ ഉല്‍പന്നങ്ങള്‍ക്കെതിരായ ബഹിഷ്‌കരണ കാമ്പയിൻ അറബ് ലോകത്തും സൗദിയിലുടനീളവും വ്യപിക്കുന്ന സാഹചര്യത്തിലാണ് കമ്പനി വിശദീകരണവുമായി രംഗത്തെത്തിയത്.

TAGS :

Next Story