Quantcast

മീഡിയവൺ സൂപ്പർകപ്പ് മത്സരങ്ങൾക്ക് ദുബൈയിൽ തുടക്കം; പാലക്കാട് സെമിയിൽ

ലോക കപ്പിന്റെ ആവേശം വർധിപ്പിക്കാന്‍ മീഡിയവൺ സംഘടിപ്പിക്കുന്ന സൂപ്പർകപ്പ് മത്സരങ്ങൾക്ക് സാധിക്കുമെന്ന് ഐ.എം വിജയൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    12 Nov 2022 6:20 PM GMT

മീഡിയവൺ സൂപ്പർകപ്പ് മത്സരങ്ങൾക്ക് ദുബൈയിൽ തുടക്കം; പാലക്കാട് സെമിയിൽ
X

ദുബൈ: മീഡിയവൺ സൂപ്പർകപ്പ് മത്സരങ്ങൾക്ക് ദുബൈയിൽ തുടക്കമായി. മുൻ ഇന്ത്യൻ ഫുട്ബാൾ നായകൻമാരായ ഐ.എം വിജയനും ജോ പോൾ അഞ്ചേരിയും മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. സംവിധായകൻ പ്രജേഷ് സെൻ ഉദ്ഘാടന ചടങ്ങിൽ അതിഥിയായി എത്തി.

ആദ്യ ഗ്രൂപ്പ് മത്സരത്തിൽ തൃശൂർ ടസ്കേഴ്സിനെ പരാജയപ്പെടുത്തി പാലക്കാട് പാന്തേഴ്സ് സെമി ഫൈനലിൽ പ്രവേശിച്ചു. ഖത്തർ ലോക കപ്പിന്റെ ആവേശം വർധിപ്പിക്കാന്‍ യു.എ.ഇയിലും സൗദിയിലും മീഡിയവൺ സംഘടിപ്പിക്കുന്ന സൂപ്പർകപ്പ് മത്സരങ്ങൾക്ക് സാധിക്കുമെന്ന് ഐ.എം വിജയൻ പറഞ്ഞു. ഇന്ത്യൻ ഫുട്ബോളില്‍ ഇത് മാറ്റത്തിന്റെ കാലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകകപ്പിന് ചുരുക്കം നാളുകൾ ബാക്കി നിൽക്കെ മീഡിയവൺ സംഘടിപ്പിക്കുന്ന സൂപ്പർകപ്പ് മത്സരങ്ങൾ ആവേശകരമാണെന്ന് പ്രമുഖ ഫുട്ബാൾ താരം ജോപോൾ അഞ്ചേരി പറഞ്ഞു. മലയാളികളുടെ ഫുട്ബോൾ ആവേശം ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രൂപ്പ് ബിയിൽ മലപ്പുറം ഹീറോസും കാസർകോട് റൈഡേഴ്സും ഏറ്റുമുട്ടും. ഗ്രൂപ്പ് സി മത്സരം കോഴിക്കോട് കിങ്സും കണ്ണൂർ വാരിയേഴ്സും തമ്മിലാണ്. ഗ്രൂപ്പ് ഡിയിൽ എറണാകുളം ചലഞ്ചേഴ്സും തിരുവനന്തപുരം ടൈറ്റാൻസും ഏറ്റുമുട്ടും. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നാളെ നടക്കും.

TAGS :

Next Story