ചാരിറ്റി ബോക്സുകൾ നീക്കം ചെയ്യണം; മസ്കത്ത് മുനിസിപ്പാലിറ്റി
ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിലും ജനവാസ മേഖലയിലും ഗതാഗത തടസ്സം സൃഷ്ടിക്കുന്നു എന്ന കാരണത്താലാണ് പെട്ടികൾ നീക്കം ചെയ്യാൻ അധികൃതർ ഉത്തരവിട്ടിരിക്കുന്നത്
മസ്കത്ത്: ചാരിറ്റി ബോക്സുകൾ നീക്കം ചെയ്യണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി. വസ്ത്രങ്ങളും മറ്റും ശേഖരിക്കുന്നതിനായി സന്നദ്ധ സംഘടനകൾ മസ്കത്ത് നഗരത്തിന്‍റെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ചാരിറ്റി ബോക്സുകൾ നീക്കം ചെയ്യണമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിലും ജനവാസ മേഖലയിലും ഗതാഗത തടസ്സം സൃഷ്ടിക്കുന്നു എന്ന കാരണത്താലാണ് പെട്ടികൾ നീക്കം ചെയ്യാൻ അധികൃതർ ഉത്തരവിട്ടിരിക്കുന്നത്. ചാരിറ്റി ബോക്സുകൾ നീക്കം ചെയ്യാൻ ഒരു വര്‍ഷമാണ് മസ്‌കത്ത് മുനിസിപ്പാലിറ്റി സമയം അനുവദിച്ചിരിക്കുന്നത്. ഇത്തരം പെട്ടികൾ സ്ഥാപിക്കുന്നതിനുള്ള അനുമതി നൽകുന്നതും നിർത്തിവെച്ചിട്ടുണ്ട്.
Next Story
Adjust Story Font
16