Quantcast

33 റിയാലിന് ഒമാനിൽ നിന്നും കേരളത്തിലെത്താം; ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ വിമാനക്കമ്പനികള്‍

ഉത്സവ, സ്കൂൾ സീസണുകൾ അവസാനിച്ചതോടെയാണ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുറക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-10-03 19:37:06.0

Published:

3 Oct 2023 6:05 PM GMT

33 റിയാലിന്  ഒമാനിൽ നിന്നും കേരളത്തിലെത്താം; ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ വിമാനക്കമ്പനികള്‍
X

മസ്കറ്റ്: ഒമാനിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറക്കാൻ വിമാന കമ്പനികൾ. ഉത്സവ, സ്കൂൾ സീസണുകൾ അവസാനിച്ചതോടെയാണ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുറക്കുന്നത്. മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസാണ് ഏറ്റവും കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നത്. മസ്കത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് ഒക്ടോബർ 12 വരെ 33 റിയാലാണ് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. പിന്നീട് നിരക്കുകൾ 38 റിയാലായി ഉയരുന്നുണ്ട്.

നവംബറിൽ കുറഞ്ഞ നിരക്ക് 63 റിയാലാണ് വെബ്സൈറ്റിൽ കാണിക്കുന്നത്. എന്നാൽ, ഈ സെക്ടറിൽ ഒമാൻ എയറിന്റെ കുറഞ്ഞ നിരക്ക് 59റിയാ ലിന് അടുത്താണ്. ചില ദിവസങ്ങളിൽ ഇത് 218 റിയാലായി ഉയരുന്നുണ്ട്. വെള്ളി, തിങ്കൾ ദിവസങ്ങളിലാണ് നിരക്ക് ഉയരുന്നത്. എന്നാൽ, ഡിസംബർ ആദ്യവാരത്തിന് ശേഷം നിരക്കുകൾ കുത്തനെ ഉയർന്ന് 317 റിയാലായി വർധിക്കുന്നുണ്ട്. ഒമാനിൽ സ്കൂൾ അവധിക്കാലം അവസാനിച്ചതും ഓണം അടക്കമുള്ള ആഘോഷ സീസണുകൾ കഴിഞ്ഞതിനാലും കേരള സെക്ടറിൽ പൊതുവെ യാത്രക്കാർ കുറവാണ്. ഇതു പരിഗണിച്ചാണ് വിമാന കമ്പനികൾ നിരക്കുകൾ കുറച്ചത്. നിരക്ക് കുറച്ചത് അനുഗ്രഹമാവുന്നത് കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കാണ്.


TAGS :

Next Story