എൻ.എം.സി ഗ്രൂപ്പ്, ദുബൈ ഇസ്‌ലാമിക് ബാങ്ക് ഒത്തുതീർപ്പിൽ
കോടതിക്ക് പുറത്ത് കരാർ എൻ.എം.സിക്ക് ഗുണം ചെയ്യുമെന്ന് അധികൃതർ
ദുബൈ: എൻ.എം.സി ഹെൽത്ത് കെയർ ഗ്രൂപ്പും ദുബൈ ഇസ്ലാമിക് ബാങ്കും കോടതിക്കു പുറത്ത് ഒത്തുതീർപ്പിലെത്തി. കരാർപ്രകാരം ബാങ്കിന് പണവും ഈടും ലഭിക്കും. എന്നാൽ ഇത് എത്ര തുകയാണെന്ന് ഇരുകൂട്ടരും വ്യക്തമാക്കിയിട്ടില്ല.
ഇരു കക്ഷികളും തമ്മിലുള്ളതും മൂന്നാം കക്ഷികളുമായി ബന്ധപ്പെട്ടതുമായ നിലവിലുള്ളതും തീർപ്പുകൽപ്പിക്കാത്തതുമായ വ്യവഹാരങ്ങളിൽ ഒത്തുതീർപ്പായതായി കമ്പനി അധികൃതർ അറിയിച്ചു..
2021 സപ്തംബറിൽ അബൂദബി ഗ്ലോബൽ മാർക്കറ്റിൽ നടന്ന പുനസംഘാടന പ്രക്രിയയുടെ ഭാഗമായി കടക്കാർക്കു നൽകിയ ഹോൾഡ് കോ നോട്ട്സ് ലഭിക്കുന്നതിലൂടെ എൻ.എം.സി ഹെൽത്ത്‌കെയറിന്റെ നിലവിലെ ഹോൾഡിങ് കമ്പനിയായ എൻ.എം.സി ഹോൾഡ് കോയുടെ ഉടമയായി മാറും.
കരാർ യാഥാർഥ്യമായതോടെ നിലവിലുള്ള പരസ്പര നിയമനടപടികളിൽ നിന്ന് ഇരുകൂട്ടരും പിൻമാറും. നിയമനടപടികളിൽ നിന്ന് മുക്തരാവുന്നതോടെ എൻ.എം.സിക്ക് ആരോഗ്യപരിചരണ രംഗത്ത് സജീവമാകാൻ കഴിയുമെന്ന് എൻ.എം.സി, ഡി.ഐ.ബി പ്രതിനിധികൾ പറഞ്ഞു. ബി.ആർ ഷെട്ടിയുടെ ഉടമസ്ഥയിലുണ്ടായിരുന്ന എൻ.എം.സി. ഹെൽത് കെയർ 2010 ഡിസംബറിൽ മഡ്ഡി വാട്ടേഴ്സിന്റെ ഓഡിറ്റിങ് റിപ്പോർട്ടിനെ തുടർന്നാണ് പ്രതിസന്ധിയിലായത്. ആസ്തി പെരുപ്പിച്ചുകാട്ടിയെന്നും 4.4 ബില്യൻ ഡോളറിന്റെ കടം മൂടിവച്ചെന്നുമുള്ള റിപോർട്ട് പുറത്തുവന്നതോടെ പണം നഷ്ടപ്പെട്ട് വിവിധ ബാങ്കുകളുടെ കൺസോർഷ്യം കോടതിയെ സമീപിക്കുകയും ഷെട്ടിയും സി.ഇ.ഒ പ്രമോദ് മങ്ങാട്ടും അടക്കമുള്ളവർക്കെതിരെ കേസെടുക്കുകയും ചെയ്തു. തുടർന്ന് 2020 ഏപ്രിലിൽ എൻ.എം.സിയെ ഹെൽത് കെയറിൽ അഡ്മിനിസ്ട്രേഷന് ചുവടേക്ക് കൊണ്ടു വരികയായിരുന്നു.
Adjust Story Font
16