'നോര്‍ത്ത് ഫീല്‍ഡില്‍ നിന്നും ഈ വര്‍ഷം എൽ.എൻ.ജി ലഭിക്കും'; ഖത്തര്‍ ഊര്‍ജ സഹമന്ത്രി
നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ്, സൗത്ത് പ്രൊജക്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ ഖത്തറിന്റെ പ്രതിവര്‍ഷ പ്രകൃതിവാതക ഉല്‍പാദനം 77 മില്യണ്‍ ടണില്‍ നിന്നും 126 മില്യണ്‍ ടണായി ഉയരും
ദോഹ:നോര്‍ത്ത് ഫീല്‍ഡ് പ്രൊജക്ടില്‍ നിന്നും ദ്രവീകൃത പ്രകൃതി വാതകത്തിന്റെ വില്‍പ്പന ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് ഖത്തര്‍ ഊര്‍ജമന്ത്രി സഅദ് അല്‍ കഅബി. പ്രൊജക്ടില്‍ നിന്നുള്ള എല്‍എന്‍ജി ഈ വര്‍ഷം തന്നെ ലഭ്യമായി തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ടോക്യോ ജി.എക്സ് വീക്ക് 2023 ന്റെ ഭാഗമായി നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഖത്തര്‍ ഊര്‍ജ സഹമന്ത്രി സഅദ് അല്‍ കഅബി. ലോകത്തെ ഏറ്റവും വലിയ എല്‍എന്‍ജി പദ്ധതിയായ നോര്‍ത്ത് ഫീല്‍ഡ് പ്രൊജക്ടിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഈ വര്‍ഷം തന്നെ പ്രൊജക്ടില്‍ നിന്നുള്ള ദ്രവീകൃത പ്രകൃതി വാതകം ലഭ്യമായി തുടങ്ങും. നോര്‍ത്ത് ഫീല്‍ഡ് ഈസ്റ്റ്, സൗത്ത് പ്രൊജക്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ ഖത്തറിന്റെ പ്രതിവര്‍ഷ പ്രകൃതിവാതക ഉല്‍പാദനം 77 മില്യണ്‍ ടണില്‍ നിന്നും 126 മില്യണ്‍ ഉയരും. ഇതടക്കം ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ ഊര്‍ജത്തിന്റെയും വില്‍പ്പനയ്ക്കുള്ള കരാര്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാകുമെന്നും അദ്ദേഹം
പറഞ്ഞു. ഇന്ത്യ, ജപ്പാന്‍, ചൈന തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളുമായി ദീര്‍ഘകാല കരാറിനാണ് ഖത്തര്‍ ഊന്നല്‍ നല്‍കുന്നത്. 2029 ഓടെ ലോകത്തെ എല്‍എന്‍ജി വിതരണത്തിന്റെ 40 ശതമാനം സ്വന്തമാക്കുമെന്ന് ഖത്തര്‍ പ്രഖ്യാപിച്ചിരുന്നു.
Adjust Story Font
16