Quantcast

എണ്ണവില മൂന്നു ശതമാനം ഇടിഞ്ഞു; സാമ്പത്തിക മാന്ദ്യത്തി​ൻെറ ആശങ്കയിൽ ലോകം

ആഗോള സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നതി​ൻെറ വ്യക്​തമായ സൂചനയായാണ്​ വിലയിടിവ്​ വിലയിരുത്തപ്പെടുന്നത്​.

MediaOne Logo

Web Desk

  • Updated:

    2022-09-23 19:33:18.0

Published:

23 Sep 2022 6:13 PM GMT

എണ്ണവില മൂന്നു ശതമാനം ഇടിഞ്ഞു; സാമ്പത്തിക മാന്ദ്യത്തി​ൻെറ ആശങ്കയിൽ ലോകം
X

ആഗോളതലത്തിൽ അസംസ്​കൃത എണ്ണവിലയിൽ ഇടിവ്​. ഇന്നുമാത്രം മൂന്നു ശതമാനമാണ്​ നിരക്കിലുണ്ടായ ഇടിവ്​. ആഗോള സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നതി​ൻെറ വ്യക്​തമായ സൂചനയായാണ്​ വിലയിടിവ്​ വിലയിരുത്തപ്പെടുന്നത്​.

എണ്ണവില ബാരലിന്​ 2.93 ഡോളറാണ്​ കുറഞ്ഞത്​. ഇതോടെ അസംസ്​കൃത എണ്ണവില ബാരലിന്​ 87.81 ഡോളറിലേക്ക്​ കൂപ്പുകുത്തി. പ്രധാന സമ്പദ്​ഘടനകൾ മാന്ദ്യത്തെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ വിപണിയിൽ ആവശ്യകത കുറഞ്ഞതാണ്​ എണ്ണക്ക്​ തിരിച്ചടിയായത്​. ഓഹരി വിപണികളിലും തകർച്ച ​പ്രകടമാണ്​. എണ്ണവില വീണ്ടും കുറയാനാണ്​ സാധ്യതയെന്ന്​ സാമ്പത്തിക കേന്ദ്രങ്ങൾ വിലയിരുത്തുന്നു.

യു.എസ്​ ഫെഡറൽ പലിശനിരക്കിൽ കഴിഞ്ഞ ദിവസം വർധന വരുത്തിയതും മാന്ദ്യത്തെ കുറിച്ച ആശങ്ക വർധിപ്പിച്ചു. ഇതിനു തൊട്ടുപിന്നാലെ ഗൾഫ്​ സെൻട്രൽ ബാങ്കുകളും പലിശനിരക്കിൽ മാറ്റം വരുത്തി. ഇന്ത്യൻ രൂപ ഉൾപ്പെടെ ഏഷ്യൻ കറൻസികളുടെ മൂല്യം വല്ലാതെ ഇടിഞ്ഞു. പണപ്പെരുപ്പം ഉയരുന്ന സാഹചര്യം തടയാൻ സാധ്യമായ നടപടികൾ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ്​ വിവിധ രാജ്യങ്ങൾ. യുക്രൈനിൽ പിടിച്ചടക്കിയ പ്രദേശങ്ങളിൽ അധീശത്വം സ്​ഥാപിക്കാനുള്ള റഷ്യൻ നീക്കവും ആഗോള സമ്പദ്​ഘടനക്ക്​ പുതിയ ഭീഷണിയാണ്​. ഇറാൻ ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ തടസപ്പെട്ടതും എണ്ണമേഖലക്ക്​ ആഘാതമായി. അതേസമയം ഉൽപാദനത്തിൽ ഗണ്യമായ വർധന ആവശ്യമില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്​ ഒപെക്​ രാജ്യങ്ങൾ. എണ്ണവില ഇടിയുന്ന പ്രവണത തുടരുകയാണെങ്കിൽ ഉൽപാദന നയം പുനഃപരിശോധിക്കാൻ ഒപെക്​ രാജ്യങ്ങൾ നിർബന്ധിതമായേക്കും.

TAGS :

Next Story