Quantcast

പെട്രോളിന് പത്ത് ദിര്‍ഹവും ഡീസലിന് അഞ്ച് ദിര്‍ഹവും കൂടി; ഖത്തറില്‍ എണ്ണ വിലയില്‍ വന്‍ വര്‍ധനവ്

ജൂലൈയില്‍ രണ്ട് റിയാലിലെത്തിയിരുന്ന സൂപ്പര്‍ പ്രെട്രോളിന് രണ്ട് റിയാല്‍ പത്ത് ദിര്‍ഹമാണ് പുതിയ വില. പെട്രോള്‍ വില ഇതാദ്യമായാണ് ഇത്രയും ഉയര്‍ന്ന നിലയിലെത്തുന്നത്.

MediaOne Logo

Web Desk

  • Published:

    1 Aug 2021 2:36 AM GMT

പെട്രോളിന് പത്ത് ദിര്‍ഹവും ഡീസലിന് അഞ്ച് ദിര്‍ഹവും കൂടി; ഖത്തറില്‍ എണ്ണ വിലയില്‍ വന്‍ വര്‍ധനവ്
X

ഖത്തറില്‍ ആഗസ്ത് മാസവും എണ്ണ വിലയില്‍ വര്‍ധന. പെട്രോളിന് പത്ത് ദിര്‍ഹവും ഡീസലിന് അഞ്ച് ദിര്‍ഹവുമാണ് വര്‍ധിക്കുക. ജൂലൈ മാസത്തെ അപേക്ഷിച്ച് കാര്യമായ വര്‍ധനവോടെയാണ് ഖത്തര്‍ പെട്രോളിയം ആഗസ്ത് മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചിരിക്കുന്നത്. പെട്രോളിന് പത്ത് ദിര്‍ഹവും ഡീസലിന് അഞ്ച് ദിര്‍ഹവുമാണ് ലിറ്ററിന്മേല്‍ വര്‍ധിക്കുക. ജൂലൈയില്‍ ഒരു റിയാല്‍ 95 ദിര്‍ഹമായിരുന്ന പ്രീമിയം പെട്രോള്‍ ലിറ്ററിന് ആഗസ്ത് മാസം രണ്ട് റിയാല്‍ അഞ്ച് ദിര്‍ഹം നല്‍കണം. ജൂലൈയില്‍ രണ്ട് റിയാലിലെത്തിയിരുന്ന സൂപ്പര്‍ പ്രെട്രോളിന് രണ്ട് റിയാല്‍ പത്ത് ദിര്‍ഹമാണ് പുതിയ വില. പെട്രോള്‍ വില ഇതാദ്യമായാണ് ഇത്രയും ഉയര്‍ന്ന നിലയിലെത്തുന്നത്. ഒരു റിയാല്‍ 90 ദിര്‍ഹമായിരുന്ന ഡീസല്‍ വില ആഗസ്റ്റ് മാസത്തില്‍ ഒരു റിയാല്‍ 95 ദിര്‍ഹമിലേക്കുമെത്തി. കഴിഞ്ഞ ആറ് മാസത്തിനിടെ ശരാശരി അറുപത് ദിര്‍ഹമിന്‍റെ വര്‍ധനവാണ് എണ്ണവിലയില്‍ രേഖപ്പെടുത്തിയത്

TAGS :

Next Story