Quantcast

സഹകരണ കരാറിൽ ഒപ്പുവച്ച് ഒമാനും തുർക്കിയയും

വിദ്യാഭ്യാസം, കൃഷി, വ്യവസായം, ടൂറിസം തുടങ്ങി നിരവധി മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തും.

MediaOne Logo

Web Desk

  • Published:

    6 Nov 2022 7:24 PM GMT

സഹകരണ കരാറിൽ ഒപ്പുവച്ച് ഒമാനും തുർക്കിയയും
X

വിവിധ മേഖലകളിലെ പരസ്പര വ്യാപാരവും ബന്ധവും വർധിപ്പിക്കുന്നതിനുള്ള സഹകരണ കരാറിൽ ഒമാനും തുർക്കിയയും ഒപ്പുവച്ചു. 11ാമത് തുർക്കിയ- ഒമാൻ ജോയിന്റ് ഇക്കണോമിക് കമ്മീഷൻ യോഗത്തിന്‍റെ ഭാഗമായാണ് കരാർ.

ഒമാനും തുർക്കിയയും തമ്മിലുള്ള വ്യാപാര വിനിമയവും പരസ്പര നിക്ഷേപവും വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത കണക്കിലെടുത്ത് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനാണ് കരാറിൽ എത്തിയിരിക്കുന്നത്. വിദ്യാഭ്യാസം, കൃഷി, വ്യവസായം, ടൂറിസം തുടങ്ങി നിരവധി മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തും.

ഊർജം, നിർമാണം, ശാസ്ത്ര സാങ്കേതിക വിദ്യ, വ്യവസായം, നിലവാരം, ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി, കൃഷി, വനം, വിനോദസഞ്ചാരം, സംസ്‌കാരം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കും.

അങ്കാറയിലാണ് തുർക്കിയ- ഒമാൻ ജോയിന്റ് ഇക്കണോമിക് കമ്മീഷൻ യോഗം നടന്നത്. യോഗത്തിന് മുന്നോടിയായി തുർക്കിയ വാണിജ്യ മന്ത്രി മെഹ്മത് മുഷുമായി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ് കൂടിക്കാഴ്ച നടത്തിയിരുന്നു.

TAGS :

Next Story