മസ്‌കറ്റിൽ 1000 കിലോ ചെമ്മീൻ പിടികൂടി
ഒമാനിൽ നിരോധനം നിലനിൽക്കുന്നതിനിടെ മസ്‌കറ്റ് ഗവർണറേറ്റിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച ആയിരം കിലോയോളം ചെമ്മീൻ ഫിഷറീസ് കൺട്രോൾ വിഭാഗത്തിന്റെ നേതൃത്വത്തിൽ പിടികൂടി. കൃഷി, മത്സ്യബന്ധന സമ്പത്ത്, ജലവിഭവ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ചെമ്മീൻ പിടിക്കലും വ്യാപാരവുമെല്ലാം ഈ കാലയളവിൽ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. കൃഷി ചെയ്തതും ഇറക്കുമതി ചെയ്യുന്നതുമായ ചെമ്മീൻ മാത്രമെ നിലവിൽ രാജ്യത്ത് വിൽക്കാൻ അനുവാദമൊള്ളു. കഴിഞ്ഞ ഡിസംബർ ഒന്നിന് ആരംഭിച്ച നിരോധനം ഈ മാസം 31 വരെയാണ് നിലനിൽക്കുക. നിയമലംഘകർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story
Adjust Story Font
16