പത്താമത് മജ്ലിസ് ശൂറ തെരഞ്ഞെടുപ്പ്; രാജ്യത്തിന് പുറത്തുള്ള ഒമാനി പൗരന്മാർ വോട്ട് രേഖപ്പെടുത്തി
പത്താമത് ഒമാന്‍ മജ്ലിസ് ശൂറ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന് പുറത്തുള്ള ഒമാനി പൗരന്മാർ വോട്ട് രേഖപ്പെടുത്തി. ഇലക്ട്രോണിക്ക് വോട്ടിങ്ങ് രീതിയിലൂടെ ആയിരുന്നു രാജ്യത്തിന് പുറത്തുള്ള ഒമാനി പൗരന്‍മാര്‍ സമ്മതിദാനവകാശം വിനിയോഗിച്ചത്.
ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെയായിരുന്നു പൗരന്മാർക്കുള്ള വോട്ടിങ് സമയം. ഒമാന് പുറത്തുള്ള 13,000 ത്തിൽ അധികം ഒമാനി പൗരന്മാർ വോട്ട് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിദേശത്ത് താമസിക്കുന്ന 9,230 പുരുഷന്മാരും 4,613 സ്ത്രീകളും ആണ് വോട്ട് ചെയ്തത്. ഈ മാസം 29ന് ആണ് ഒമാനില്‍ മജ്ലിസ് ശൂറ തിരഞ്ഞെടുപ്പ് നടക്കുക. 83 വിലായത്തുകളില്‍ നിന്നും 90 മജ്ലിസ് ശൂറ അംഗങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. 883സ്ഥാനാര്‍ഥികളാണ് ഇത്തവണജനവിധി തേടുന്നത്. ഇവരില്‍ 33 പേര്‍ സ്ത്രീകളാണ്. സുപ്രിം ഇലക്ഷന്‍ കമ്മിറ്റിയാണ് മജ്ലിസ് ശൂറ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.
Adjust Story Font
16