Quantcast

ഒമാനിലെ ജബൽ അഖ്ദറിൽ ഈ വർഷം ഉൽപാദിപ്പിച്ചത് 20 ടൺ റോസാപ്പൂക്കൾ

മൊത്തം 28,000 ലിറ്റർ റോസ് വാട്ടറാണ് ജബൽ അഖ്ദറിൽ ഒരു സീസണിൽ നിന്ന് ഉൽപാദിപ്പിക്കാൻ കഴിയുന്നത്

MediaOne Logo

Web Desk

  • Published:

    23 Jun 2024 4:59 PM GMT

ഒമാനിലെ ജബൽ അഖ്ദറിൽ ഈ വർഷം ഉൽപാദിപ്പിച്ചത് 20 ടൺ റോസാപ്പൂക്കൾ
X

മസ്‌കത്ത്: ഒമാനിലെ ജബൽ അഖ്ദറിൽ ഈ വർഷം ഉൽപാദിപ്പിച്ചത് 20 ടൺ റോസാപ്പൂക്കൾ.കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് റോസാപ്പൂ ഉൽപാദനത്തിൽ ഒമ്പത് ടണ്ണിൻറെ വർധനവാണ് കൈവരിചിരിക്കുന്നത്. ഒമാനിലെ ജബൽ അഖ്ദറിൽ മാർച്ച് മുതലാണ് റോസാപ്പൂ വിളവെടുപ്പ് ആരംഭിക്കുന്നത്.

ജബൽ അൽ അഖ്ദറിലെ റോസാപ്പൂക്കൾ ഭക്ഷണം, പാനീയങ്ങൾ, ക്രീമുകൾ പോലുള്ള സൗന്ദര്യവർദ്ധക വ്യവസായങ്ങളിലും സുഗന്ധമുള്ള സോപ്പിൻറെ നിർമ്മാണത്തിലും ഉപയോഗിക്കുന്നുണ്ട്. റോസാദളങ്ങളുടെ അവശിഷ്ടങ്ങൾ സോപ്പ്, രാസവളം എന്നിവയുടെ നിർമാണത്തിന് ഉപയോഗിക്കുന്നു. കരകൗശല വിദഗ്ധർക്കും സംരംഭകർക്കും പനിനീർ, വിവിധ സുഗന്ധതൈലങ്ങൾ എന്നിവയുടെ നിർമാണം തുടങ്ങി നിരവധി മേഖലകളിൽ അധികൃതർ പരിശീലന ശിൽപശാലകൾ സംഘടിപ്പിച്ച് പിന്തുണ നൽകുന്നുണ്ട്. ജബൽ അഖ്ദറിൽ ഏഴ് ഏക്കറിലായി 5,000ത്തിൽ പരം പനിനീർ ചെടികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇവിടെനിന്നും ഉത്പാദിപ്പിക്കുന്ന റോസ് വാട്ടർ അന്താരാഷ്ട്ര വിപണിയിലടക്കം ഏറെ ആവശ്യക്കാരുള്ളവയാണ്. പനിനീർ നട്ടു വളർത്തലും പൂക്കളിൽ റോസ് വാട്ടർ ഉൽപാദിപ്പിക്കലുമൊക്കെ ജബൽ അഖ്ദറിലെ കർഷകരുടെ പ്രധാന വരുമാന മാർഗ്ഗമാണ്. ഒരു ഏക്കറിൽ നിന്ന് നാലായിരം ലിറ്റർ റോസ് വാട്ടർ ഉൽപാദിപ്പിക്കാനാവും. മൊത്തം 28,000 ലിറ്റർ റോസ് വാട്ടറാണ് ജബൽ അഖ്ദറിൽ ഒരു സീസണിൽ നിന്ന് ഉൽപാദിപ്പിക്കാൻ കഴിയുന്നത്.

TAGS :

Next Story