2023ലെ യുവജന വികസന സൂചിക: 33ാം സ്ഥാനത്തേക്ക് കുതിച്ചുയർന്ന് ഒമാൻ
2020ൽ 52ാം സ്ഥാനത്തായിരുന്നു രാജ്യം
മസ്‌കത്ത്: 2023ലെ യുവജന വികസന സൂചികയിൽ 33ാം സ്ഥാനത്തേക്ക് കുതിച്ചുയർന്ന് ഒമാൻ. 2020ൽ 52ാം സ്ഥാനത്തായിരുന്നു രാജ്യം. ഒമാൻ വിഷൻ 2040 കൈവരിക്കുന്നതിനുള്ള കുതിപ്പിനിടെയാണ് ഒമാൻ വൻ പുരോഗതി കൈവരിച്ചത്. സമൂഹത്തിൽ യുവാക്കളുടെ പങ്ക് വർധിപ്പിക്കുന്നതിനും രാജ്യത്തിന്റെ വികസനത്തിന് ഫലപ്രദമായി സംഭാവന നൽകാൻ അവരെ പ്രാപ്തരാക്കുന്നതിനും ഒമാൻ നടത്തുന്ന ശ്രമങ്ങളുടെ ഫലപ്രാപ്തിയാണ് റാങ്കിംഗിലെ മുന്നേറ്റമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
ഒമാൻ വിഷൻ 2040 ഇംപ്ലിമെന്റേഷൻ ഫോളോ-അപ്പ് യൂണിറ്റ് ഔദ്യോഗിക വക്താവ് ഒമാൻ കൈവരിച്ച പുരോഗതിയെ അഭിനന്ദിച്ചു.
Next Story
Adjust Story Font
16