Quantcast

22ാമത് ഇന്ത്യൻ സ്‌കൂൾ ഒമാനിൽ തുറന്നു

ദുക്മിലെ സ്‌കൂൾ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Published:

    11 Jun 2024 12:05 PM

22nd Indian school  opened in duqm, Oman
X

മസ്‌കത്ത്: 22ാമത് ഇന്ത്യൻ സ്‌കൂൾ ഒമാനിൽ തുറന്നു. ദുക്മിൽ സ്ഥാപിച്ച സ്‌കൂൾ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് ഉദ്ഘാടനം ചെയ്തു. ഒമാനിലെ പ്രവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ രംഗത്ത് പുതിയ നാഴികക്കല്ലാണ് സ്‌കൂൾ. ഉദ്ഘാടന ചടങ്ങിൽ വിദ്യാർഥികൾ, രക്ഷിതാക്കൾ, പ്രാദേശിക ഭരണകൂട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ദുക്മിലെ സ്‌കൂൾ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനുള്ള വലിയ സംഭാവനയാണെന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് പ്രസ്താവിച്ചു. ഈ സംരംഭം മേഖലയുടെ സമഗ്ര വികസനത്തിന് സഹായകമാകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

TAGS :

Next Story