Quantcast

കഴിഞ്ഞ വർഷം ഒമാനിലെത്തിയത് 40 ലക്ഷം സന്ദർശകർ; കൂടുതൽ പേർ ഇന്ത്യയിൽ നിന്ന്

6,10,000 ആളുകളാണ് ഇന്ത്യയിൽ നിന്ന് ഒമാൻ സന്ദർശിച്ചതെന്ന് കണക്കുകൾ

MediaOne Logo

Web Desk

  • Updated:

    2024-02-02 18:27:01.0

Published:

2 Feb 2024 5:51 PM GMT

4 million visitors to Oman last year; More from India
X

ഒമാനിൽ എത്തുന്ന സന്ദശിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ വർഷം ഒമാനിലെത്തിയത് 40 ലക്ഷം സന്ദർശകർ ആണ്. ഏറ്റവും കൂടുതൽ ആളുകൾ ഒമാനിൽ എത്തിയത് ഇന്ത്യയിൽ നിന്നാണ്. ഒമാൻ ഇന്ത്യക്കാർക്ക് ഏറ്റവും അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.

ഒമാനിൽ എത്തിയ 40 ലക്ഷം സന്ദർശകരിൽ 21 ലക്ഷത്തോളം ആളുകൾ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ അതിഥികളായിരുന്നു. 6,10,000 ആളുകളാണ് ഇന്ത്യയിൽ നിന്ന് ഒമാൻ സന്ദർശിച്ചതെന്ന് ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു. 16 ലക്ഷം ആളുകളുമായി ജി.സി.സി പൗരന്മാരാണ് രണ്ടാം സ്ഥാനത്ത്. ജർമൻ 2,31,000, യമൻ 50,000 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിൽനിന്ന് ഒമാനിലെത്തിയവരുടെ കണക്കുകൾ.

മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഡിസംബറിൽ ഒമാനിലേക്ക് വരുന്ന സന്ദർശകരുടെ എണ്ണം 19 ശതമാനം വർധിച്ച് 3,82,000 ആയി. ഇതിൽ 32.2 ശതമാനം ജി.സി.സിയിൽനിന്നും 29 ശതമാനം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമാണ്.

കഴിഞ്ഞ വർഷം 81,987 വിമാനങ്ങളാണ് ഇന്ത്യയിൽനിന്ന് ഒമാനിലെത്തിയത്. ടൂറിസ്റ്റുകളെ ആകർഷിക്കാനായി പൈതൃക വിനോദസഞ്ചാര മന്ത്രാലയം നിലവിൽ ഇന്ത്യൻ വിപണിയിൽനിന്നുള്ള ടൂറിസം കമ്പനികളുടെ പ്രതിനിധികളും ഓപ്പറേറ്റർമാരും ഹോട്ടൽ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ളവർ ഉഭയകക്ഷി യോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വിവാഹങ്ങൾക്കും വലിയ പരിപാടികൾക്കും ഇന്ത്യൻ യാത്രക്കാർക്ക് അനുയോജ്യമായ സ്ഥലമായി ഒമാനെ പ്രോത്സാഹിപ്പിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.



TAGS :

Next Story