Quantcast

49.9 ºC; ഒമാനിലെ ഏറ്റവും ഉയർന്ന താപനില ദാഹിറയിലെ ഹംറാഉദ്ദുറൂഇൽ

ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയ താപനില പുറത്തുവിട്ടത്

MediaOne Logo

Web Desk

  • Published:

    26 Jun 2024 10:53 AM GMT

Temperatures reached close to 50 degrees Celsius at Hamra Udduru station in Oman49.9 ºC is the highest temperature in Oman at Hamra Udduru in Dahira
X

മസ്‌കത്ത്: ഒമാനിലെ ഏറ്റവും ഉയർന്ന താപനില ദാഹിറ ഗവർണറേറ്റിലെ ഹംറാഉദ്ദുറൂഇൽ. 49.9 ഡിഗ്രി സെൽഷ്യസാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയ താപനില പുറത്തുവിട്ടത്.

സുനൈന -49.3, ഫഹൂദ് -49.3, മഖ്ഷിൻ -49.3, ഇബ്രി -48.5, ഹൈമ -48.3, ഉമ്മുൽ സമായിം -48.3, റുസ്താഖ് -48.2 എന്നിങ്ങനെയാണ് വിവിധയിടങ്ങളിൽ രേഖപ്പെടുത്തിയ താപനില.

സയ്ഖിലാണ് ഏറ്റവും കുറഞ്ഞ താപനില. 23.8 ആണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. ദൽകൂത്ത് -23.9, ഖൈറൂൻ ഹീർതി -24.5, അഷ്ഹറ -26.0, ഹലാനിയത് -26.2, ദുക്ം -26.7, മസീറ -27.1, റഅ്‌സുൽ ഹദ്ദ് -27.4 എന്നിങ്ങനെ കുറഞ്ഞ താപനിലയും അടയാളപ്പെടുത്തി.

TAGS :

Next Story