Quantcast

യു.എൻ അംഗത്വത്തിന്റെ 50ാം വാർഷികം: ഒമാൻ വിദേശകാര്യ മന്ത്രാലയം സ്റ്റാമ്പ് പുറത്തിറക്കി

ഒമാൻ വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ സയ്യിദ് കാമിൽ ബിൻ ഫഹദ് അൽ സെയ്ദിന്റെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിലാണ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്

MediaOne Logo

Web Desk

  • Published:

    15 Nov 2021 4:34 PM GMT

യു.എൻ അംഗത്വത്തിന്റെ 50ാം വാർഷികം: ഒമാൻ വിദേശകാര്യ മന്ത്രാലയം സ്റ്റാമ്പ് പുറത്തിറക്കി
X

ഐക്യരാഷ്ട്ര സഭയിൽ ഒമാൻ അംഗത്വം നേടിയതിന്റെ 50ാം വാർഷികാഘോഷ ഭാഗമായി സ്റ്റാമ്പ് പുറത്തിറക്കി. വിദേശകാര്യ മന്ത്രാലയം ഒമാൻ പോസ്റ്റുമായി സഹകരിച്ചാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. ഒമാൻ വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ സയ്യിദ് കാമിൽ ബിൻ ഫഹദ് അൽ സെയ്ദിന്റെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിലാണ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്.

വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനിയർ സൈദ് ഹമൗദ് അൽ മവാലി, വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിമാർ, ഒമാൻ പോസ്റ്റിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 131ാമത്തെ അംഗരാജ്യമെന്ന നിലയിൽ 1971 ഒക്ടോബർ എട്ടിനാണ് ഐക്യരാഷ്ട്രസഭയിൽ ഒമാൻ അംഗത്വം നേടുന്നത്.

The stamp was issued as part of the 50th anniversary of Oman's membership in the United Nations. The stamp was issued by the Ministry of Foreign Affairs in collaboration with the Oman Post. The stamp was released at a ceremony at the Foreign Ministry of Oman under the patronage of Syed Kamil bin Fahad Al Sayed.

TAGS :

Next Story