54ാമത് ഒമാൻ ദേശീയദിനം: നവംബർ 20, 21 പൊതു അവധി
തുടർച്ചയായ നാല് ദിവസത്തെ അവധി പൊതു - സ്വകാര്യ മേഖലകളിൽ ബാധകമായിരിക്കും
മസ്കത്ത്: 54ാമത് ഒമാൻ ദേശീയദിന അവധി പ്രഖ്യാപിച്ചു. നവംബർ 20, 21 (ബുധൻ, വ്യാഴം) തീയതികളിലാണ് പൊതു അവധി. വാരാന്ത്യ അവധി കൂടി കഴിഞ്ഞു നവംബർ 24 ഞായറാഴ്ച പ്രവൃത്തി ദിനം ആരംഭിക്കും. തുടർച്ചയായ നാല് ദിവസത്തെ അവധി പൊതു - സ്വകാര്യ മേഖലകളിൽ ബാധകമായിരിക്കും.
രാജ്യത്തിന്റെ 54ാമത് ദേശീയ ദിനാഘോഷം നവംബർ 18ന് ആണ്. ദേശീയദിനാഘോഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും.
Next Story
Adjust Story Font
16