Quantcast

ഒമാനിന്റെ 'സ്റ്റാർ' കുതിപ്പ്; രാജ്യത്തെ 3-5 സ്റ്റാർ ഹോട്ടലുകളുടെ വരുമാനത്തിൽ 7.9% വർധന

ഹോട്ടൽ അതിഥികളുടെ എണ്ണത്തിലും 9.3% വർധന

MediaOne Logo

Web Desk

  • Published:

    14 Sep 2024 12:37 PM GMT

ഒമാനിന്റെ സ്റ്റാർ കുതിപ്പ്; രാജ്യത്തെ 3-5 സ്റ്റാർ ഹോട്ടലുകളുടെ വരുമാനത്തിൽ 7.9% വർധന
X

മസ്‌കത്ത്: ഒമാനിലെ 3-5 സ്റ്റാർ ഹോട്ടലുകളുടെ വരുമാനം 2024 ജൂലൈ അവസാനത്തോടെ 7.9% വർധിച്ച് 132.3 മില്യൺ ഒമാനി റിയാലായി ഉയർന്നു. 2023 ജൂലൈ അവസാനത്തോടെ ഇത് 122.6 മില്യൺ ഒമാനി റിയാലായിരുന്നു. രാജ്യത്തെ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (എൻസിഎസ്‌ഐ) പുറത്തിറക്കിയ കണക്കുകൾ പ്രകാരം, ഹോട്ടൽ അതിഥികളുടെ മൊത്തം എണ്ണം 9.3% വർധിച്ച് 2024 ജൂലൈ അവസാനത്തോടെ 1,204,426 ആയി ഉയർന്നു. 2023 ജൂലൈ അവസാനത്തോടെ ഇത് 1,102,314 ആയിരുന്നു.

ഒമാനി അതിഥികളുടെ എണ്ണം 7.7% വർധിച്ച് 445,000 ആയി. ഗൾഫ് അതിഥികളുടെ എണ്ണം 0.6% വർധിച്ച് 101,341 ആയി. മറ്റ് അറബ് അതിഥികളുടെ എണ്ണം 12.8% വർധിച്ച് 58,252 ആയി. യൂറോപ്പ്യൻ അതിഥികളുടെ എണ്ണം 18.9% വർധിച്ച് 308,938 ആയി. അമേരിക്കയിൽ നിന്നുള്ള അതിഥികളുടെ എണ്ണം 4.4% വർധിച്ച് 34,928 ആയി. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള അതിഥികളുടെ എണ്ണം 0.9% വർധിച്ച് 6,469 ആയി. ഏഷ്യയിൽ നിന്നുള്ള അതിഥികളുടെ എണ്ണം 9.9% വർധിച്ച് 180,739 ആയി. ഓഷ്യാനിയയിൽ നിന്നുള്ള അതിഥികളുടെ എണ്ണം 30.6% കുറഞ്ഞ് 17,200 ആയി.

TAGS :

Next Story