Quantcast

സലാലയിൽ സ്തനാർബുദ ബോധവത്കരണ നടത്തം സംഘടിപ്പിച്ചു

ഗാർഡൻസ് മാളിൽ നടന്ന പരിപാടി സലാല വാലി മുഹമ്മദ് സൈഫ് അൽ ബുസൈദി ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Published:

    5 Nov 2024 9:13 AM GMT

A breast cancer awareness walk was organized in Salalah
X

സലാല: ലൈഫ് ലൈൻ ഹോസ്പിറ്റൽ ഒമാൻ ക്യാൻസർ അസോസിയേഷന്റെ സഹകരണത്തോടെ സ്തനാർബുദ 'ബോധവത്കരണ നടത്തം' സംഘടിപ്പിച്ചു. ഗാർഡൻസ് മാളിൽ നടന്ന പരിപാടി സലാല വാലി മുഹമ്മദ് സൈഫ് അൽ ബുസൈദി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എസ്.ക്യു.എച്ച് റേഡിയോളജി വിഭാഗം മേധാവി ഡോ. സുമ മറിയം സംസാരിച്ചു.

സ്തനാർബുദ പരിശോധനകൾ ലൈഫ് ലൈനിൽ ലഭ്യമാണെന്ന് ഗൈനക്കോളജിസ്റ്റ് ഡോ. ജസീന പറഞ്ഞു. സ്തനാർബുദ പരിശോധനകൾ നവംബർ 15 വരെ ലൈഫ് ലൈനിൽ സൗജന്യമാണെന്ന് മാനേജർ അബ്ദു റഷീദ് പറഞ്ഞു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സലാല ഘടകവുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. റോസ് കളർ വസ്ത്രങ്ങളണിഞ്ഞ് സ്ത്രീകളും കുട്ടികളുമുൾപ്പടെ നൂറു കണക്കിനാളുകൾ സംബന്ധിച്ചു.

Next Story