Quantcast

സലാലയിൽ മലയാളി ഡോക്ൾടർമാരുടെ കൂട്ടായ്മ 'ഐ.എം.എ മുസിരിസ്' നിലവിൽ വന്നു

MediaOne Logo

Web Desk

  • Published:

    28 Sep 2024 4:59 PM GMT

സലാലയിൽ മലയാളി ഡോക്ൾടർമാരുടെ കൂട്ടായ്മ ഐ.എം.എ മുസിരിസ്  നിലവിൽ വന്നു
X

സലാല: മിനിസ്ട്രി സ്വകാര്യ മേഖലയിൽ സലാലയിൽ പ്രാക്ടീസ് ചെയ്യുന്ന മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ 'ഐ.എം.എ മുസിരിസിന്റെ' ലോഞ്ചിംഗ് ഗാർഡൻസ് മാൾ ഹോട്ടലിൽ നടന്നു. പ്രസിഡന്റായി ഡോ: എം. മുഹമ്മദ് ജാസിറിനെയും സെക്രട്ടറിയായി ഡോ: എൻ ജസീനയെയും ട്രഷററായി ഡോ: അജമൽ സയിനെയും സ്റ്റേറ്റ് കൗൺസിൽ അംഗമായി ഡോ: ഷമീറിനെയും തെരഞ്ഞെടുത്തു. സലാലയിലെ മിനിസ്ട്രി സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടേഴ്‌സിനെ ഒരു കുടക്കീഴിൽ കൊണ്ട് വരിക, ചികിത്സ അപ്‌ഡേറ്റുകൽ പരസ്പരം പങ്കുവെക്കുക, ആരോഗ്യ ബോധവ്ത്കരണ പരിപാടികൾ സംഘടിപ്പിക്കുക, പകർച്ച വ്യാധികളെ കുറിച്ച് സമയാസമയങ്ങളിൽ ബോധവത്കരണം നടത്തുക എന്നിവയാണ് ഐ.എം.ഐ മുസിരിസ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് പ്രസിഡന്റ് ഡോ: മുഹമ്മദ് ജാസിർ പറഞ്ഞു.

ഐ.എം.എ കേരള പ്രസിഡന്റ് ഡോ: ജോസഫ് ബെനവൻ ഐ.എം.എ മുസിരിസ് ഉദ്ഘാടനം ചെയ്തു. ഐ.എം.എയുടെ ഓവർസീസിലെ അഞ്ചാമത്തെ ഘടകമാണ് സലാലയിൽ നിലവിൽ വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓവർസീസ് ഘടകങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വൈകാതെ ഓവർസീസ് സംഗമം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആന്റി ബയോട്ടിക് സ്റ്റിവാർഡ്ഷിപ്പിനെ കുറിച്ച് ഡോ: ശ്രീജിത് സംസാരിച്ചു. ഡോ: മൻസൂർ മോഡറേറ്ററായിരുന്നു. ഡോ.കെ.സനാതനൻ, ഡോ:അബൂബക്കർ സിദ്ദീഖ്, ഡോ:നിഷ്താർ, മമ്മിക്കുട്ടി ,അബ്ദുൽ അസീസ് , റഷീദ് എന്നിവർ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി സംബന്ധിച്ചു.

പരിപാടിയിൽ ഐ.എം. എ ഓവർസീസ് ചെയർമാൻ നിജിൽ കുര്യാക്കോസ് ,ഐ.എം.എ മസ്‌കത്ത് ചെയർമാൻ ഡോ: ബഷീർ എ, ഐ.എം.എ മസ്‌കത്ത് പ്രസിഡന്റ് ഡോ: രാജീവ് സണ്ണി എന്നിവരും പങ്കെടുത്തു. സലാലയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി ഡോക്ൾടർമാരും പ്രത്യേക ക്ഷണിതാക്കളും സംബന്ധിച്ചു. വിദഗ്ധ സേവനത്തിലൂടെ സലാലയിൽ പ്രശസ്തരായ സീനിയർ ഡോക്ൾടർമാരായ ഡോ:രാജശേഖൻ പിള്ള, ഡോ; പി.വി. വർഗീസ്, ഡോ: മേഷ്‌സിയമ്മ പപ്പി, ഡോ: മാത്യൂസ് എസ്. പടിഞ്ഞാറ്റുകര, ഡോ: ഷീല മാത്യൂസ് എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ഡോ: ജസീന എൻ സ്വാഗതവും ഡോ: ഷമീർ നന്ദിയും പറഞ്ഞു. ഡോ: ആരിഫ് അലിയാണ് പരിപാടി നിയന്ത്രിച്ചത്.

TAGS :

Next Story