Quantcast

മസ്‌കത്തിൽ വീടിന് തീപിടിച്ചു; രണ്ട് മരണം, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു

മസ്‌കത്തിലെ സീബ് വിലായത്തിലാണ് തീപിടിത്തമുണ്ടായത്

MediaOne Logo

Web Desk

  • Published:

    2 Sep 2024 8:12 AM GMT

മസ്‌കത്തിൽ വീടിന് തീപിടിച്ചു; രണ്ട് മരണം, ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു
X

മസ്കത്ത്: മസ്‌കത്തിലെ സീബ് വിലായത്തിൽ വീടിന് തീപിടിച്ച് രണ്ടു പേർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സിവിൽ ഡിഫൻസ് ആൻഡ് ആബുലൻസ് ഡിപ്പാർട്‌മെന്റിന്റെ അഗനിരക്ഷാ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. 2023ൽ 1,539 ഉം 2022ൽ 1,345 ഉം വീടിന് തീപിടിച്ച സംഭവങ്ങളുണ്ടായതായി സിവിൽ ഡിഫൻസ് അറിയിച്ചു.

പാചക വാതകം, ഇലക്ട്രിക് അപ്ലയൻസ്, മറ്റു തീപിടിക്കുന്ന സാധനങ്ങൾ തുടങ്ങി വീടുകളിൽ തീപിടിത്തത്തിന് കാരണമാകുന്ന വസ്തുക്കൾ ഏറെയാണ്. അതുകൊണ്ട് തന്നെ ശക്തമായ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ തീപിടിത്തത്തിന് കാരണമാകും.ഉപയോഗത്തിന് ശേഷം ഗ്യാസ് ഓഫാക്കാതെ പോകുന്നതാണ് അധിക തീപിടിത്തത്തിനും കാരണമാകുന്നത്.

ഓവർലോഡിങ് കൊണ്ട് ഷോർട്ട് സർക്യൂട്ട് ആവുന്നതാണ് മറ്റൊരു കാരണം. ഇലക്ട്രിക്കൽ ഉപകരണങ്ങൾ കൂടുതൽ സമയം ഉപയോഗിക്കുന്നത് ഉപകരണങ്ങൾ ചൂടാവുന്നതിനും തീപിടിക്കുന്നതിനും കാരണമാകും. ഇലക്ട്രിക്കൽ ഉപകരണങ്ങൾ കൃത്യമായി മെയിന്റനസ് ചെയ്യാത്തതും യോഗ്യതയില്ലാത്ത ആളുകളെ കൊണ്ട് ഇക്കാര്യങ്ങൾ ചെയ്യിക്കുന്നതും തീപിടിത്തതിന് വഴിവെക്കും.

TAGS :

Next Story