Quantcast

ഒമാനിൽ നിന്നുള്ള മലയാളി ഹജ്ജ് സംഘം ശനിയാഴ്ച യാത്ര പുറപ്പെടും

ഈ വർഷം ഒമാനിൽ നിന്ന് അഞ്ഞൂറ് പ്രവാസികൾക്കാണ് ഹജ്ജിന് അവസരം അനുവദിച്ചിട്ടുള്ളത്.

MediaOne Logo

Web Desk

  • Published:

    7 Jun 2024 5:44 PM GMT

ഒമാനിൽ നിന്നുള്ള മലയാളി ഹജ്ജ് സംഘം ശനിയാഴ്ച യാത്ര പുറപ്പെടും
X

മസ്‌കത്ത്: ഒമാനിൽ നിന്നുള്ള മലയാളി ഹജ്ജ് സംഘം ശനിയാഴ്ച യാത്ര പുറപ്പെടും. ഈ വർഷം ഒമാനിൽ നിന്ന് അഞ്ഞൂറ് പ്രവാസികൾക്കാണ് ഹജ്ജിന് അവസരം അനുവദിച്ചിട്ടുള്ളത്. ശനിയാഴ്ച പുലർച്ചെ 4.30ന് റൂവി ഖാബൂസ് മസ്ജിദ് പരിസരത്ത് നിന്നാണ് സംഘം യാത്ര തിരിക്കുക. ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയത്തിൻറെ സഹകരത്തോടെ മസ്‌കത്ത് സുന്നീ സെന്ററാണ് ഹജ്ജ് യാത്ര സംഘടിപ്പിക്കുന്നത്. ഈ വർഷം യാത്രാ സംഘത്തിൽ 60 മലയാളികളുണ്ടെന്ന് സുന്നീ സെന്റർ ഹജ്ജ് വിഭാഗം ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ വർഷം സുന്നിസെന്റർ ഹജ്ജ് യാത്ര സംഘടിപ്പിച്ചിരുന്നെങ്കിലും 26 മലാളികൾ മാത്രമാണുണ്ടായിരുന്നത്. മലയാളി ഹജ്ജ് യാത്രക്കാർ വർധിക്കുന്നതായും ഭാരവഹികൾ പറഞ്ഞു.

ശൈഖ് അബ്ദുറഹ്‌മാൻ മൗലവിയാണ് മലയാളി ഹജ്ജ് യാത്ര സംഘത്തെ നയിക്കുക. മസ്‌കത്ത് വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് പോവുന്ന യാത്ര സംഘം ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് മദീനയിലേക്ക് പോവുക.മസ്‌കത്ത് സുന്നി സെന്ററിന് കീഴിൽ ഹജ്ജിനു പോകുന്നവർക്കായി ഹജ്ജ് ക്യാമ്പ് പഠന ക്ലാസ്സും സംഘടിപ്പിച്ചിരുന്നു.

TAGS :

Next Story