ഒമാനിൽ മലയാളി വിദ്യാർഥി ന്യൂമോണിയ ബാധിച്ച് മരിച്ചു
സൂർ ഇന്ത്യൻ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി സഫ്വ സമീറാണ് മരിച്ചത്.
മസ്കത്ത്: ഒമാനിലെ സൂറിൽ ന്യൂമോണിയ ബാധിച്ച് മലയാളി വിദ്യാർഥിനി മരിച്ചു. സൂർ ഇന്ത്യൻ സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി സഫ്വ സമീറാണ് മരിച്ചത്. മൂന്നാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആലപ്പുഴ ജില്ലയിലെ ഓച്ചിറ വള്ളിക്കുന്നം സ്വദേശിയും കിംജി രാംദാസ് ജീവനക്കാരനും സൂർ ഒ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ സമീറിന്റെ മകളാണ് സഫ്വ. ഖബറടക്കം സൂറിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Next Story
Adjust Story Font
16