പ്രവാസി മലയാളിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി
ഏറണാകുളം സ്വദേശിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
സലാല: ഏറണാകുളം സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് പറവൂരിലെ നെടുംപറമ്പിൽ ജോണി ജോസഫിനെ (58) ആണ് ജോലിസ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്.
മസ്കത്തിലെ നിർമാണ മേഖലയിലുള്ള കമ്പനിയിൽ 20 വർഷമായി ജോലി ചെയ്തുവരികയായിരുന്നു. ജോലി ആവശ്യാർഥമായിരുന്നു സലാലയിൽ എത്തിയത്. പരേതരായ ജോസഫ് -ത്രേസ്യ ദമ്പതികളുടെ മകനാണ്. ഭാര്യ: സീന ജോണി. മക്കൾ: അബിൻ, അഖിൽ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
Next Story
Adjust Story Font
16