Quantcast

കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി

സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ സൈറ്റ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു

MediaOne Logo

Web Desk

  • Published:

    28 Oct 2024 11:02 AM GMT

A native of Kollam passed away in Oman due to a heart attack
X

മസ്‌കത്ത്: കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ നിര്യാതനായി. കൊല്ലം, ഇരുമ്പനങ്ങാട്, ഏഴുകോണം, ചിറകോണത്ത്, ചരുവിള പുത്തൻവീട്ടിൽ സുനിൽ ജോൺസനാ (53)ണ് ഹൃദയാഘാതം മൂലം ഇബ്രയിൽ താമസ സ്ഥലത്തുവെച്ച് മരിച്ചത്. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയിൽ സൈറ്റ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ജോൺസൻ, മാതാവ്: മേഴ്സി, ഭാര്യ: ഷൈല, മക്കൾ: അഭിരാം, രമ്യ.

ഇബ്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇബ്ര ഇൻകാസിന്റെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

TAGS :

Next Story