സലാല ബദർ സമ ആശുപത്രിയിൽ പുതിയ സർജൻ ജോയിൻ ചെയ്തു
സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ സർജനും 38 വർഷത്തെ പ്രവർത്തി പരിചയവുമുള്ള ഡോ: വർഗീസ് പി.വിയാണ് ജോയിൻ ചെയ്തത്
സലാല: ബദർ സമ ആശുപത്രിയുടെ സലാല ബ്രാഞ്ചിൽ പരിചയ സമ്പന്നനായ മലയാളി സർജൻ ജോയിൻ ചെയ്തു. സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ സർജനും 38 വർഷത്തെ പ്രവർത്തി പരിചയവുമുള്ള ഡോ: വർഗീസ് പി.വിയുടെ സേവനം ഇനി ബദർ സമ ആശുപത്രിയിൽ ഉണ്ടായിരിക്കുമെന്ന് മാനേജർ അബ്ദുൽ അസീസ് അറിയിച്ചു. 1986 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എം.സ് ഇൻ ജനറൽ സർജറി പൂർത്തിയാക്കിയ ഇദ്ദേഹം ലാപ്രോ സ്‌കോപിക് സർജറി വിദഗ്ധൻ കൂടിയാണ്. സ്വീകരണ ചടങ്ങിൽ വലീദ്,റിഷാദ് എന്നിവർ സംബന്ധിച്ചു.
Next Story
Adjust Story Font
16