Quantcast

'ഐ.​എ​സ്.​എം മാ​നേ​ജ്മെ​ൻറ് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ്​ സു​താ​ര്യ​മാ​ക്ക​ണം'; ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാന് നിവേദനം നൽകി

മാ​നേ​ജ്മെ​ൻറ് ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ന്നി​ട്ടു​ള്ള അ​പാ​ക​ത​ക​ൾ തിരുത്തണമെന്ന്‌ ര​ക്ഷി​താ​ക്ക​ൾ ഇന്ത്യൻ സ്കൂൾ ബോർഡ് ചെ​യ​ർ​മാ​ൻ ഡോ​ക്ട​ർ ശി​വ മാ​ണി​ക്ക​ത്തി​ന് ന​ൽ​കിയ നി​വേ​ദ​നത്തിൽ ആ​വ​ശ്യ​പ്പെ​ട്ടു.

MediaOne Logo

Web Desk

  • Published:

    28 Jan 2024 4:44 PM GMT

A petition was submitted to the Chairman of the Indian School Board
X

ഇ​ന്ത്യ​ൻ സ്കൂ​ൾ മ​സ്ക​ത്ത് മാ​നേ​ജ്മെ​ൻറ് ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് സു​താ​ര്യ​മാ​ക്ക​ണ​മെ​ന്ന്​ ആവശ്യപ്പെട്ട് രക്ഷിതാക്കൾ ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാന് നിവേദനം നൽകി. മാ​നേ​ജ്മെ​ൻറ് ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ന്നി​ട്ടു​ള്ള അ​പാ​ക​ത​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യും അ​തു തി​രു​ത്തു​ക​യും വേ​ണ​മെ​ന്നും ര​ക്ഷി​താ​ക്ക​ൾ ഇന്ത്യൻ സ്കൂൾ ബോർഡ് ചെ​യ​ർ​മാ​ൻ ഡോ​ക്ട​ർ ശി​വ മാ​ണി​ക്ക​ത്തി​ന് ന​ൽ​കിയ നി​വേ​ദ​നത്തിൽ ആ​വ​ശ്യ​പ്പെ​ട്ടു.

2023 ജ​നു​വ​രി​യി​ലാ​ണ് ക​ഴി​ഞ്ഞ മാ​നേ​ജ്മെ​ൻറ് ക​മ്മി​റ്റി​യി​ലേ​ക്കു​ള്ള ഇ​ൻറ​ർ​വ്യു ന​ട​ത്തി​യി​രു​ന്ന​ത്. അ​ന്ന് കൂ​ടി​ക്കാ​ഴ്ച​ക്കാ​യി 44 പേ​ർ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ നാ​ളി​തു​വ​രെ​യാ​യി അ​തി​ൽ ​നി​ന്നു​ള്ള നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടി​ല്ല. ഈ ​ജ​നു​വ​രി 15ന് ​പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള മാ​നേ​ജ്മെ​ൻറ് ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നോ​ട്ടി​ഫി​ക്കേ​ഷ​ൻ​സ് കൊ​ടു​ക്കു​ക​യും ചെ​യ്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​ങ്ങ​ൾ നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​തെ​ന്ന്​ ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. സ്കൂ​ളി​ൽ ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ളി​ലെ ചോ​ദ്യ പേ​പ്പ​റു​ക​ൾ അ​തീ​വ ജാ​ഗ്ര​ത​യോ​ടു​കൂ​ടി ചെ​യ്യേ​ണ്ട​തി​ൻറെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​തായി നിവേദനം കൊടുക്കാൻ നേതൃത്വം നൽകിയ ഡോ. ​സ​ജി ഉ​തു​പ്പാ​ൻ പ​റ​ഞ്ഞു. ര​ക്ഷി​താ​ക്ക​ളായ സൈ​മ​ൺ ഫി​ലി​പ്പോ​സ്, കെ.​ജെ.​ജോ​ൺ, ജ​യാ​ന​ന്ദ​ൻ എ​ന്നി​വ​രും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ടാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ നി​യ​മ​നം വൈ​കി​യ​തെ​ന്ന് ഇന്ത്യൻ സ്കൂൾ ബോർഡ് ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഏ​തൊ​ക്കെ മേ​ഖ​ല​ക​ളിലെ വി​ദ​ഗ്ധ​രെയാ​ണ് പ്ര​സ്തു​ത മാ​നേ​ജ്മെ​ൻറ് ക​മ്മി​റ്റി​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്ന് കൃ​ത്യ​മാ​യി നോ​ട്ടി​ഫി​ക്കേ​ഷ​നി​ൽ രേ​ഖ​പ്പെ​ടു​ത്താ​മെ​ന്ന് ചെ​യ​ർ​മാ​ൻ ഉ​റ​പ്പു ന​ൽ​കി​യ​താ​യി ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​രേ​യും അ​ല്ലാ​ത്ത​വ​രേ​യും വി​വ​ര​മ​റി​യി​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

TAGS :

Next Story