ഒമാൻ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന
കഴിഞ്ഞ വർഷം 29 ലക്ഷം ആളുകൾ ഒമാൻ സന്ദർശിച്ചു
ഒമാൻ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം ഗണ്യമായ വർധനവെന്ന് ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകൾ. 2022ൽ 29 ലക്ഷം ആളുകൾ ഒമാൻ സന്ദർശിച്ചു. മുൻവർഷവുമായി താരതമ്യം ചെയുമ്പോൾ 348 ശതമാനത്തിന്റെ വർധനാവണുണ്ടായിട്ടുള്ളത്.
ഒമാനിലേക്ക് ഏറ്റവും കൂടുതൽ ആളുകൾ എത്തിയത് യു.എ.ഇയിൽനിന്നാണ്. 19 ലക്ഷം ആളുകളാണ് യു.എ.ഇയിൽനിന്ന് ഒമാനിൽ എത്തിയത്.
3,55,460 സന്ദർശകരുമായി ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം ഒമാനിലെ സ്റ്റാർ ഹോട്ടലുകളുടെ വരുമാനം കഴിഞ്ഞ വർഷം സിഡംബർ അവസാനത്തോടെ 91.7 ശതമാനം വർധനവ് ഉണ്ടായി.
ഹോട്ടലുകളിലെ അതിഥികളുടെ എണ്ണം 2021ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 33.6 ശതമാനത്തിന്റെ വർധനവാണുണ്ടായിട്ടുള്ളത്. താമസ നിരക്ക് 17.6 ശതമാനം ഉയർന്ന് 45 ശതമാനത്തിലുമെത്തി. ഗൾഫ് അതിഥികളുടെ എണ്ണത്തിൽ 304 ശതമാനത്തിന്റെ ഉയർച്ചയാണുണ്ടായിട്ടുള്ളത്.
Next Story
Adjust Story Font
16