മസ്‌കത്ത് മെട്രോ പദ്ധതി പഠിക്കാൻ പ്രത്യേക സംഘത്തെ രൂപവത്കരിച്ചു
മസ്‌കത്ത് മെട്രോ പദ്ധതി പഠിക്കാൻ പ്രത്യേക സംഘത്തെ രൂപവത്കരിച്ചതായി ഗതാഗത, വാർത്തവിനിമയ മന്ത്രി അറിയിച്ചു. മസ്‌കത്ത്-സലാല റൂട്ടിൽ വിമാനനിരക്ക് കുറക്കാൻ എയർലൈനുകളുമായി ഗതാഗത മന്ത്രാലയം ചർച്ച നടത്തിയിട്ടുണ്ടെന്നും ശൂറ കൗൺസിൽ മീറ്റിങ്ങിൽ ഗതാഗത, വാർത്തവിനിമയ, മന്ത്രി പറഞ്ഞു.
ഒമാനിൽ റുസൈൽ-ബിദ്ബിദ്ഡ് റോഡ് വിപുലീകരണ പദ്ധതി കഴിഞ്ഞ വർഷം 60 ശതമാനം പൂർത്തിയായിട്ടുണ്ട്. 2024ന്റെ ആദ്യ പാദത്തിൽ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം ഒരു വർഷത്തിനുള്ളിൽ 450 ഒമാൻ പൗരന്മാർ ടെലികമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിൽ ജോലി ലഭിച്ചു. ദേശീയ വിമാന കമ്പനിയായ ഒമാൻ എയറിന്റെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന മികച്ച പദ്ധതിയും മന്ത്രാലയം തേടുന്നുണ്ട്.
ഒമാൻന്റെ തുറമുഖങ്ങളിൽ നിന്നുള്ള നേരിട്ടുള്ള ഇറക്കുമതി കഴിഞ്ഞ വർഷം ഏഴ് ശതമാനം വർധിച്ചു. സൗദി അറേബ്യയുമായുള്ള റെയിൽവേ ബന്ധത്തിനായി ചില പ്രാഥമിക പഠനങ്ങൾ നടന്നിട്ടുണ്ടെന്നും ഗതാഗത, വാർത്തവിനിമയ മന്ത്രി പറഞ്ഞു.
Adjust Story Font
16