Quantcast

മസ്‌കത്തിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി: നടപടി വിമാനം പറന്നുയർന്ന് 45 മിനിറ്റിന് ശേഷം

കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് ഉൾപ്പെടെയുള്ളവർ വിമാനത്തിലുണ്ടായിരുന്നു

MediaOne Logo

Web Desk

  • Updated:

    29 Oct 2022 2:15 PM

Published:

29 Oct 2022 1:41 PM

മസ്‌കത്തിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി: നടപടി വിമാനം പറന്നുയർന്ന് 45 മിനിറ്റിന് ശേഷം
X

മസ്‌കത്ത്: മസ്കത്തിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി മസ്കറ്റ് വിമാനത്താവളത്തിൽ തിരിച്ചിറക്കി. വിമാനം പറന്നുയർന്ന് 45 മിനിറ്റിനു ശേഷമാണ് തിരിച്ചിറക്കിയത്. കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് ഉൾപ്പെടെയുള്ളവർ വിമാനത്തിലുണ്ടായിരുന്നു

മസ്കത്ത് സമയം രാവിലെ പത്തരയ്ക്ക് പുറപ്പെടണ്ടിയിരുന്ന വിമാനം ഒന്നേമുക്കാലിനാണ് പുറപ്പെട്ടത്. ഈ വിമാനത്തിൽ യാത്ര തുടരാൻ കഴിയില്ല എന്ന് എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ അറിയിക്കുകയായിരുന്നു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ നാട്ടിൽ എത്തിക്കും എന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

സാങ്കേതിക തകരാറാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കാൻ കാരണമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം

TAGS :

Next Story