Quantcast

കേരള സെക്ടറിലേക്ക് കുറഞ്ഞ നിരക്കുമായി വിമാന കമ്പനികൾ

നിരക്ക് കുറവുള്ളത് അടുത്ത മാസം പകുതി വരെ

MediaOne Logo

Web Desk

  • Published:

    15 Jan 2025 4:20 PM GMT

Airlines with low fares to Kerala sector
X

മസ്‌കത്ത്: കേരള സെക്ടറിലേക്ക് കുറഞ്ഞ നിരക്കുമായി വിമാന കമ്പനികൾ. എയർ ഇന്ത്യ എക്‌സ്പ്രസും സലാം എയറും ടിക്കറ്റ് നിരക്കുകൾ കുത്തനെ കുറച്ചു. സ്‌കൂൾ അവധിയും ഫെസ്റ്റിവൽ സീസണും അവസാനിച്ചതോടെ അടുത്ത മാസം പകുതിവരെയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് കേരളത്തിലെ എല്ലാ സെക്ടറിലേക്കും നിരക്ക് കുറച്ചത്.

മസ്‌കത്തിൽനിന്ന് കോഴിക്കോട്, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കുറഞ്ഞ നിരക്കുകൾ ഈടാക്കുന്നത്. കോഴിക്കോട്ടേക്ക് അടുത്തമാസം ഒന്നുവരെ 32 റിയാലാണ് എയർ ഇന്ത്യ നിരക്ക്. മൂന്നാം തിയതി മുതൽ 44 റിയാലായി ഉയർന്ന് പകുതിയാകുമ്പോഴേക്കും അമ്പതിന് മുകളിൽ എത്തുന്നുണ്ട്. കണ്ണൂരിലേക്ക് ഈ മാസം അവസാനവരെ 35 റിയാലാണ് നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്കാണ് കൊച്ചിയിലേക്കുള്ളത്. 31 റിയാലാണ് ഈ മാസം 31രെ ഈടാക്കുന്നത്. ഫെബ്രുവരി ആദ്യ ആഴ്ചക്ക് ശേഷമാണ് പിന്നീട് നിരക്ക് വർധിക്കുന്നത്.

ഈ മാസം 31വരെ 39 റിയാലിന് തിരുവന്തപുരത്തെത്താം. എന്നാൽ ഫെബ്രുവരിയിൽ നിരക്ക് 50 റിയാലാകും. കേരളത്തിൽനിന്ന് മസ്‌കത്തിലേക്കും ടിക്കറ്റ് നിരക്കിൽ കുറവ് വന്നിട്ടുണ്ട്. കോഴിക്കോട്ട് നിന്ന് 31, കണ്ണൂരിൽനിന്ന് 36, കൊച്ചിയിൽനിന്ന് 33 റിയാലുമാണ് ഈടാക്കുന്നത്. തിരുവനന്തപുരത്തുനിന്ന് 40 റിയാലിന് മുകളിലാണ് നിരക്ക്. സലാം എയറും നിരക്കുകൾ കുറച്ചിട്ടുണ്ട്. പല ദിവസങ്ങളിലും 30 റിയാലാണ് നിരക്ക്. അതേസമയം ഗൾഫിലേക്ക് ഇനി 30 കിലോ ചെക്ക് ഇൻ ബാഗേജ് എന്ന പ്രഖ്യാപനവുമായി എയർ ഇന്ത്യ എക്‌സ്പ്രസ് രംഗത്തുവന്നിട്ടുണ്ട്. ജനുവരി 15 മുതൽ നിലവിൽ വരും.

TAGS :

Next Story