എ.എം.ഐ മദ്രസ സലാല സ്‌പോർട്‌സ് മീറ്റ്
സലാല: അൽ മദ്‌റസത്തുൽ ഇസ്‌ലാമിയ സലാല സംഘടിപ്പിക്കുന്ന 'സ്‌പോർട്‌സ് മീറ്റ് 24' ഡിസംബർ 20 വെള്ളി നടക്കും. അഞ്ചാം നമ്പറിലെ അൽ നാസർ സ്‌പോർട്‌സ് ക്ലബ്ബിലെ ഫാസ് അക്കദമി ഗ്രൗണ്ടിൽ വൈകിട്ട് നാലിന് ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് മീറ്റ് ഉദ്ഘാടനം ചെയ്യും.
മൂന്ന് വിഭാഗങ്ങളിലായി ട്രാക്കിലും മറ്റുമായി 38 മത്സരങ്ങൾ നടക്കുമെന്ന് പ്രിൻസിപ്പൽ ഷമീസ് വി.എസ്. പറഞ്ഞു. 9.30 നടക്കുന്ന സമാപന പരിപാടിയിൽ പ്രമുഖർ സമ്മാനങ്ങൾ വിതരണം ചെയ്യും.
സംഘാടക സമിതി യോഗത്തിൽ പി.ടി.എ പ്രസിഡന്റ് മുഹമ്മദ് സിയാദ്, ഐഡിയൽ എഡ്യുക്കേഷൻ ചെയർമാൻ കെ. ഷൗക്കത്തലി, ബെൻഷാദ് അൽ അംരി, ഫഹദ് സലാം, കെ. മുഹമ്മദ് സാദിഖ്, കെ.ജെ. സമീർ മുഹമ്മദ് ഇഖ് ബാൽ, റജീന എന്നിവർ സംബന്ധിച്ചു.
Next Story
Adjust Story Font
16