ഒമാനിലെ ഇന്ത്യൻ അംബാസിഡർ അമിത് നാരഗും മുഖ്യമന്ത്രിയും കൂടിക്കാഴ്ച്ച നടത്തി
ഒമാനിലെ നേതാക്കളെയും വ്യവസായികളെയും കേരളം സന്ദർശിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നു മുഖ്യമന്ത്രി
ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായി മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. വിനോദസഞ്ചാരം, വ്യാപാരം, നിക്ഷേപങ്ങൾ എന്നിവ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ഒമാനുമായി കൂടുതൽ സഹകരിക്കാനുള്ള കേരള സർക്കാരിന്റെ സന്നദ്ധത അദ്ദേഹം അംബാസഡറെ അറിയിച്ചു.
ഒമാനും കേരളവും തമ്മിലുള്ള ബന്ധത്തിനു സുദീർഘ ചരിത്രമുണ്ടെന്നും കേരളത്തിന്റേയും ഒമാന്റേയും അഭിവൃദ്ധിയിൽ ഒമാനിലെ മലയാളി സമൂഹം വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒമാനിലെ നേതാക്കളെയും വ്യവസായികളെയും കേരളം സന്ദർശിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കേരളവും ഒമാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് വലിയ സാധ്യതകളുണ്ടെന്ന് മുഖ്യമന്ത്രിയുടെ ആവശ്യങ്ങളോട് പ്രതികരിച്ച് അംബാസഡർ പറഞ്ഞു. വ്യവസായ വ്യാപാര മേഖലയിലുള്ളവരടക്കം ഒമാൻ സന്ദർശിക്കുന്ന കാര്യം പരിഗണിക്കണമെന്ന് അംബാസിഡർ മുഖ്യമന്ത്രിയോട് പറഞ്ഞു.
Indian Ambassador to Oman Amit Narag and Chief Minister Pinarayi vijayan held a meeting
Adjust Story Font
16