ഒമാനിലെ ഇന്ത്യൻ അംബാസിഡറായി അമിത് നാരംഗ് ചുമതലയേറ്റു
നിയമന പത്രം ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽബുസൈദിക്ക് കൈമാറി
ഒമാനിലെ ഇന്ത്യൻ അംബാസിഡറായി അമിത് നാരംഗ് ഔദ്യോഗികമായി ചുമതലയേറ്റു. നിയമന പത്രം ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽബുസൈദിക്ക് കൈമാറി. 2001ൽ ഇന്ത്യൻ ഫോറിൻ സർവിസിൽ ചേർന്ന നാരംഗ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ജോ. സെക്രട്ടറിയായായിരുന്നു. പബ്ലിസിറ്റി ഡിവിഷനിലൂടെയാണ് വിദേശകാര്യ മന്ത്രാലയത്തിൽ കരിയർ തുടങ്ങുന്നത്. 2003ൽ ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയിൽ നിയമിതനായി. സാമ്പത്തിക, വാണിജ്യ വിഭാഗത്തിലാണ് പ്രവർത്തിച്ചത്. 2007-2010 വരെ തായ്‌പേയിലെ ഇന്ത്യ-തായ്‌പേയ് അസോസിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16