സലാലയിൽ പാലക്കാട് ജില്ലക്കാരുടെ കൂട്ടായ്മ രൂപീകരിച്ചു
താത്ക്കാലിക അഡ്‌ഹോക്ക് കമ്മിറ്റിയെ തിരഞ്ഞെടുത്തു
സലാലയിലെ പാലക്കാട് ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മക്ക് രൂപം നൽകി. ഒളിമ്പിക് കാറ്ററിംഗ് ഹാളിൽ നടന്ന ആദ്യ പരിപാടിയിൽ താത്ക്കാലിക സംവിധാനത്തിന് രൂപം നൽകി. കൺവീനറായി നസീബ് വല്ലപ്പുഴയെ നിശ്ചയിച്ചു. താത്ക്കാലിക അഡ്‌ഹോക്ക് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജോയിന്റ് കൺവീനർമാരായി മുഹമ്മദ് നിയാസ് പഴയ ലെക്കിടി, സലിം ബാബു വല്ലപ്പുഴ, ഷമീർ മാനുക്കാസ് കക്കാട്ടിരി, വിജയൻ കരിങ്കല്ലത്താണി എന്നിവരെ നിയമിച്ചു.
ഉപദേശക സമിതിയംഗങ്ങളായി സുധാകരൻ ഒളിമ്പിക്, റസാക്ക് ചാലിശ്ശേരി, കാസിം, ഷഫീഖ് മണ്ണാർക്കാട്, അച്യുതൻ പടിഞ്ഞാറങ്ങാടി, മനാഫ് പഴയ ലെക്കിടി, എന്നിവരെ തിരഞ്ഞെടുത്തു. വാപ്പു വല്ലപ്പുഴ നന്ദി പറഞ്ഞു.
എല്ലാ വിഭാഗീയതകൾക്കും അതീതമായി ജില്ലയിലെ പ്രവാസികൾക്ക് താങ്ങാവുക എന്നതാണ് കൂട്ടായ്മയുടെ പ്രധാന ഉദ്ദേശ്യം. അതോടൊപ്പം കുടുംബയോഗങ്ങൾ സംഘടിപ്പിക്കുക, കൾച്ചറൽ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും.
Adjust Story Font
16