ശൈത്യകാല സീസണിൽ ക്യാമ്പ് ഒരുക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി
ശൈത്യകാല സീസണിന്റെ ഭാഗമായി മസ്‌കത്ത് ഗവർണറേറ്റിൽ ക്യാമ്പ് ഒരുക്കുന്നവർക്കായുള്ള അപേക്ഷ മസ്‌കത്ത് മുനിസിപ്പാലിറ്റി സ്വീകരിച്ച് തുടങ്ങി. ക്യാമ്പിങ് നടത്തുന്നവർക്ക് മുനിസിപ്പാലിറ്റി മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
ഐ.ഡി കാർഡ് ഉപയോഗിച്ച് മസ്‌കത്ത് നഗരസഭയുടെ ബന്ധപ്പെട്ട വിഭാഗത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
രണ്ട് ദിവസത്തിൽ കൂടുതൽ ക്യാമ്പുകൾ അനുവദിക്കില്ല. കാരവൻ, ടെന്റ് എന്നിവക്കും ഇത് ബാധകമായിരിക്കും. എന്നാൽ, പ്രത്യേക അനുമതിയോടെ 48 മണിക്കൂറിലധികം ക്യാമ്പ് നടത്താം.
ഇതിനായി നൂറ് റിയാൽ സെക്യൂരിറ്റി ഡെപോസിറ്റ് നൽകേണ്ടി വരും. മുനിസിപ്പാലിറ്റി നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ ക്യാമ്പ് നടത്താൻ പാടൊള്ളു. ഓരോ ക്യാമ്പ് സൈറ്റുമായി അഞ്ച് മീറ്ററിൽ കുറയാത്ത അകലമുണ്ടായിരിക്കണം. ബീച്ചുമായും നിശ്ചിത അകലം വേണം.
മത്സ്യബന്ധനക്കാരുടെയും സുരക്ഷാ അധികൃതർ വിലക്കേർപ്പെടുത്തിയ സ്ഥലങ്ങളിലും ക്യാമ്പിങ് അനുവദിക്കില്ല. ആവശ്യമായ ലൈസൻസ് നേടാതെ ക്യാമ്പ് നടത്തിയാൽ 200 റിയാൽ അഡ്മിനിസ്‌ട്രേറ്റീവ് പിഴ ചുമത്തും. ക്യാമ്പിങിനുള്ള നിയന്ത്രണങ്ങളോ ആവശ്യകതകളോ പാലിച്ചിട്ടില്ലെങ്കിൽ 50 റിയാലിന്റെ പിഴയും ഈടാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Adjust Story Font
16