ഒമാനിൽനിന്ന് ഹജ്ജിന് പോകുന്നവരുടെ യാത്ര നടപടികൾ പൂർത്തിയായി
ഒമാനിൽ നിന്ന് ഈ വർഷം ഹജ്ജിന് പോകുന്നവരുടെ യാത്ര നടപടികൾ പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഈ വർഷം ഒമാനിൽ നിന്ന് 14,000 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചിട്ടുള്ളത്.
ഇതിൽ 13,500 പേർ ഒമാൻ സ്വദേശികളും 250 പേർ അറബ് നിവാസികളും 250 പേർ അറബ് ഇതര താമസക്കാരുമാണ്. മൊത്തം തീർഥാടകരിൽ 49.3 ശതമാനം സ്ത്രീകളാണ്. കഴിഞ്ഞ വർഷം ഒമാനിൽ നിന്നും സ്വദേശികളും വിദേശികളും അടക്കം 8338 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്.
Next Story
Adjust Story Font
16