Quantcast

100 കിലോയിലധികം ഹാഷിഷുമായി ഏഷ്യൻ വംശജൻ ഒമാനിൽ പിടിയിൽ

താമസ നിയമലംഘനം: 23 ഏഷ്യക്കാർ പിടിയിൽ

MediaOne Logo

Web Desk

  • Published:

    14 May 2024 12:08 PM GMT

Asian man arrested in Oman with more than 100 kg of hashish
X

മസ്‌കത്ത്: 100 കിലോയിലധികം ഹാഷിഷും ക്രിസ്റ്റൽ മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളുമായി ഏഷ്യൻ വംശജൻ ഒമാനിൽ പിടിയിൽ. സൗത്ത് ഷർഖിയ ഗവർണറേറ്റ് പോലീസിന്റെ നേതൃത്വത്തിലുള്ള നാർക്കോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ കോസ്റ്റ് ഗാർഡ് പൊലീസാണ് പ്രതിയെ പിടികൂടിയത്. നിയമനടപടികൾ പൂർത്തിയായി വരുന്നതായി റോയൽ ഒമാൻ പൊലീസ് എക്‌സിൽ അറിയിച്ചു.

താമസ നിയമലംഘനം: 23 ഏഷ്യക്കാർ പിടിയിൽ

വിദേശികളുടെ ജോലി, താമസ നിയമങ്ങൾ ലംഘിച്ചതിന് മഹ്ദ വിലായത്തിലെ നിരവധി ഫാമുകളിലായി 23 ഏഷ്യക്കാരെ അറസ്റ്റ് ചെയ്തു. ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡ്, സ്പെഷ്യൽ ടാസ്‌ക് പൊലീസിന്റെ പിന്തുണയോടെയാണ് ഇവരെ പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് എക്‌സിൽ അറിയിച്ചു. ഇവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയാക്കിയതായും പറഞ്ഞു.

വാഹന മോഷണം: മസ്‌കത്തിൽ ഒരാൾ പിടിയിൽ

മൂന്ന് വാഹനങ്ങളും വിലയേറിയ വസ്തുക്കളും മോഷ്ടിച്ചയാളെ മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തു. ബവ്ഷാർ വിലായത്ത് ഒരു വാഹനത്തിൽ നിന്നും അപ്പാർട്ട്മെന്റിൽ നിന്നുമാണ് ഇയാൾ വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിച്ചതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

തൊഴിലാളികളുടെ പണം മോഷ്ടിച്ചയാൾ അറസ്റ്റിൽ

വാണിജ്യ സ്ഥാപനത്തിലെ തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്ന് പണം മോഷ്ടിച്ചതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ബർക്ക വിലായത്തിൽ നടന്ന സംഭവത്തിൽ പ്രതിയെ പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് എക്‌സിൽ അറിയിച്ചു.

TAGS :

Next Story