ബഹ്‌റൈൻ രാജാവിന്റെ ഒമാൻ സന്ദർശനം; ഇരുരാജ്യങ്ങളും 25 കരാറുകളിൽ ഒപ്പുവച്ചു
രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം ബഹ്‌റൈൻ രാജാവ് മടങ്ങി
മസ്‌കത്ത്: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഔദ്യോഗിക ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി ഒമാനും ബഹ്റൈനും 25 ധാരണാപത്രങ്ങൾ, കരാറുകൾ, നിർവഹണ പദ്ധതികൾ എന്നിവയിൽ ഒപ്പുവച്ചു. ഇരുരാജ്യങ്ങൾക്കുമിടയിൽ ശക്തമായ സാമ്പത്തിക ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനും നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാനുമുള്ള കരാറുകളിലാണ് ഒപ്പുവച്ചത്. രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം ബഹ്‌റൈൻ രാജാവ് മടങ്ങി.
സാംസ്‌കാരികം, ആരോഗ്യം, മാധ്യമം, ധനകാര്യം, സാമ്പത്തികം, ഭക്ഷ്യ സുരക്ഷ, കാലാവസ്ഥാ നിരീക്ഷണം തുടങ്ങിയ വിവിധ മേഖലകളിലാണ് കരാറുകൾ. ഇരട്ട നികുതി ഒഴിവാക്കുന്ന കരാറും ഇതിൽ ഉൾപ്പെടുന്നു. ഇരു രാജ്യങ്ങൾക്കുമിടയിൽ ശക്തമായ സാമ്പത്തിക ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനും നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കരാറുകൾ ലക്ഷ്യം വെക്കുന്നു.
റോയൽ വിമാനത്താവളത്തിൽ ബഹ്‌റൈൻ രാജാവിനെയും പ്രതിനിധി സംഘത്തെയും സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ടെത്തിയാണ് വരവേറ്റത്. ഔദ്യോഗിക സ്വീകരണത്തിന് ശേഷം അൽ ആലം കൊട്ടാരത്തിൽ സുൽത്താനും രാജാവും ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ സാഹോദര്യ ബന്ധങ്ങളും വിവിധ മേഖലകളിൽ ഇരു ജനതയുടെയും താല്പര്യങ്ങളും അവലോകനം ചെയ്തു. അന്തർദേശീയ സംഭവവികാസങ്ങളെ കുറിച്ച് ഇരു നേതാക്കളും കാഴ്ചപ്പാടുകൾ കൈമാറി.
Adjust Story Font
16